...

16 views

രക്തവർണ്ണ പൂക്കളായ് ...
പുതുമണം മാറാത്ത മണ്ണുകൾ
എന്നെ ആകർഷിക്കുന്നു
എന്നെ ഉന്മാദത്തിലാഴ്ത്തുന്ന
ബലഹീനതയുടെ വേരുകൾ
കഠാരയാൽ അറുത്തുമാറ്റി
ആ മണ്ണോട് ചേർക്കട്ടെ .....
നനഞ്ഞു കുതിർന്ന
മണ്ണിൽ ആഴ്ന്നിറങ്ങി
സുഗന്ധം പരത്തുന്ന
രക്തവർണ്ണ പൂക്കളുടെ
പുനർജന്മത്തിനായ്
ഇനിയൊരു നീണ്ട
കാത്തിരുപ്പാണ് ....
© സഖിയുടെ എഴുത്തുകൾ