...

12 views

in b/w
#HoldingOn

പിടിച്ചു നിൽക്കുവാൻ
വേരുകൾ തേടുമ്പൊഴും
സ്വയം വേരുകൾ
അറുത്തു മാറ്റുന്നവൾ
മരണം ചിന്തകളിൽ
വരനാവുമ്പൊഴും
പ്രതീക്ഷകളുടെ വരണമാല്യം
അണിയേണ്ടി വരുന്നവൾ
പിടിച്ചു നിൽക്കാനും
വിട്ടുപോവാനും മടിച്ചുനിൽക്കുന്ന
ജീവൻ്റെ അവകാശി
അലറിക്കരയേണ്ടി വരുമ്പോഴും
പൊട്ടിച്ചിരിക്കുന്നവൾ
അകറ്റി നിർത്താൻ
കാരണങ്ങൾ തേടുമ്പോഴും
ചേർത്തുപിടിക്കാൻ കാരണങ്ങളെ
കൂട്ടുപിടിക്കാത്തവൾ
വിട്ടുകൊടുക്കാനും
സ്വന്തമാക്കാനും കഴിയാത്ത
സ്വജീവിതത്തെ നോക്കി
പുഞ്ചിരിക്കാനും കരയാനും
കൊതിക്കുന്നവൾ,
ഒരുപോലെ മടിക്കുന്നവൾ
എന്തുചെയ്യണമെന്നറിയാതെ
പകച്ചു നിൽക്കുന്നവളുടെ
പുഞ്ചിരിച്ചു കരയുന്ന കണ്ണുകൾക്ക്
നിങ്ങളെന്തു മറുപടി കൊടുക്കും?
ഉത്തരംകൊടുക്കാനും
കൊടുക്കാതിരിക്കാനും
ഒരുപോലെ മനസ്സു പറഞ്ഞാൽ
നിങ്ങൾക്കവളെ മനസിലായി
കഴിഞ്ഞിരിക്കുന്നു



© Sarya k