...

6 views

ഓർമ്മപ്പൂക്കൾ
തൂമഞ്ഞിൻതുള്ളിപോൽ എന്നെ തലോടുന്ന സ്വർഗീയസൗരഭ്യം എന്റെ വിദ്യാലയം..
ഒരു കൊച്ചു പനിനീർപൂവിൻ വികാരമായ് അറിയാതെ- നാളുകൾ തള്ളിനീങ്ങി..
ഈ കൊച്ചുജീവിതം എന്നിൽ പകർന്നൊരാ അറിവും ആവേശവും എത്ര മഹത്തരം...
ദുഃഖക്കടലിൽ നിന്നെന്നെ ഉയർത്തി തൻ നെഞ്ചോടണയ്‌ക്കും എൻ സഹപാഠികൾ..
കൂടെ പിറക്കും സഹോദരരെന്നപോൽ
എൻ ഹൃദയത്തിലെങ്ങോ-
ഇടം പിടിച്ചു..
പിരിയാൻ കഴിയില്ലെന്ന് ഒരുപാട് കാതം ഒരുപോലിരുന്ന്-
വിതുമ്പിയ നമ്മൾ എന്നോ-
ഒരു ദിനം,കണ്ണീർ പൊഴിച്ചൊരാ-
പുഷ്പകവാനിൽ മറയുകയായ്...
വിടചൊല്ലി പോകവേ,
ആ കൊച്ചു നാളിലേക്കറിയാതെ...