...

1 views

ഓണനിലാവ് / സുനി സോമരാജൻ
ആവണിനിലാവിൽ കുളിച്ചൊര-
ച്ഛൻ്റെ അസ്ഥിത്തറയിലെ
കൈത്തിരി നാളത്തിനരികെ
ഇടവഴിയകലേക്ക് മിഴിപാകി
ഏതോ സ്മൃതിതൻ ചിറകിലേറി
നിഴലുകൾക്കിടയിൽ നിൽക്കയാ
ണമ്മ വേറിട്ട കാഴ്ച പോൽ.
വന്നണയാതിരിക്കില്ല മാവേലി
മന്നരാം നമ്മുടെ മക്കളുമീയാ-
വണിപ്പഴമ തൻ സുഗന്ധം
പേറും തറവാടിൻ തിരുനടയിൽ
പുഞ്ചവിരിപ്പാടങ്ങളൊക്കെയും
സൗധങ്ങളാലലംകൃതമെങ്കിലും
തുമ്പയും ചെത്തിയും തിരുതാളി
മുക്കുറ്റിയും തൃത്താലമൊരുക്കി
നിൽക്കയാണവരെ വരവേൽക്കാൻ.

പ്രളയമഹാമാരിക്കാലത്തു
പൂവിളിയും പുള്ളോർപ്പാട്ടും
ഒരു ശോകഗാനമായുയർന്നതെങ്കിലും
മങ്ങാത്ത മായാത്തൊരോർമ്മയായുള്ളിൽ നിറച്ചിരുന്നീ മുഗ്ധസംഗീതം.
ഓണസദ്യയും പൂവിളിയുമിത്തിരി
കിറ്റിലൊതുങ്ങിയെന്നാകിലും
ഏതോ മോഹനസുന്ദരസുകൃതമായ്
ഇന്നുമീതിരുമുറ്റത്തണയുകയാണീ
നവവർഷയുത്സവതകൃതി.
നറുനിലാപാലാഴി പോൽ മുറ്റത്തെത്തിയ
വാഹന പ്രകാശജ്വാലയാൽ നിഴലുകൾ നീങ്ങിയ അങ്കണക്കോണിൽ നിന്നമ്മ തെല്ലിട നോക്കിയാ ജീവന്നാളത്തിരി തൻ മിഴികളിൽ.
പിന്നെ പൂകി വലങ്കാൽ വച്ച_ കത്തേക്കാത്മനിവൃതിയുടെ
പാവനഭാവമെന്ന പോലെ.
തിരുവോണമായ് തീർന്നുവല്ലോ
നാലുനാൾ മുൻപേയാ ശ്രീലകമാകെ വീണ്ടും.
© PRIME FOX FM