...

26 views

വരവും കാത്ത്
നിമിഷങ്ങൾ... ഇറ്റുവീഴുന്ന
ജല ബാഷ്പം പോൽ
കാത്തിരുന്നു തളർന്ന കണ്ണുകൾ
മരുപ്പച്ച പോലും വറ്റിയ മണലാരണ്യങ്ങളിൽ
ആരെയോ തേടുന്നവൾ
പൊള്ളുന്ന ആഴങ്ങളിൽ നനഞ്ഞ വിരൽപാടുകൾ
കാതുക്കൾ നിസ്പന്ദമായി പ്രണയ രാഗത്തിൻ ധ്വനികളില്ലാതെ
കൈകൾ മരവിച്ചു സ്നേഹത്തിൻ തലോടല്ലില്ലാതെ
വറ്റിയ നീർപൊയ്ക പോലെ
കരിഞ്ഞു പോയീ ജീവിതം
എല്ലാം കറുത്ത ഭൂപടങ്ങൾ പോലെ ശൂന്യം
മരണം പോലും പ്രതീക്ഷയായി മാറുന്നു
വിഫലമായ യാത്രയീ ജീവിതം
ഹൃദയ കോണിൽ അവളുടെ തേങ്ങൽ ആരോരുമറിയാതെ
പ്രണയ പുഷ്പങ്ങൾ വിടരാത്തതെന്തേ
സ്നേഹദീപങ്ങൾ തെളിയാത്തതെന്തേ
പ്രണയ നൗകയിൽ ഏകാകിനിയായി...
മറ്റു പൂക്കളിൽ തേൻ നുകരുന്ന വർണ്ണകിരീടം ചൂടിയ ശലഭങ്ങൾ പാറിപ്പറക്കുന്നു
അവൾ മൂകസാക്ഷിയായി
വേദന ഭേദിക്കുന്നു ഹൃദയത്തെ
വിങ്ങലിൻ ചോരപ്പാടുകൾ മായ്ക്കുന്നു അവളുടെ
പ്രണയത്തെ
പവിത്രമാം പ്രണയത്തെ തൊട്ടറിയാനവൾക്കായില്ല
വ്യർത്ഥമാം ജീവിതത്തെ പഴിക്കുന്നവൾ
കാലം ഉണക്കാത്ത മുറിവുകളില്ല ജീവിത ഏടുകൾ മാറുമ്പോൾ
അവളുടെ ജീവിതവും പുതിയ നാമ്പില വിടരുന്നു
വേനലിൽ ഈറൻ കാറ്റിൻ തലോടൽ പോലെ
വേനൽപ്പച്ചയായി...
വേനൽപ്പച്ചയായി



Lost love#hope of life#relationships



© Akhila Jayadevan