അവർ
ഉറക്കമില്ലാത്ത രാത്രികളിലും
ഉറങ്ങിയപ്പോൾ കണ്ട സ്വപ്നങ്ങളിലും
മുഴുവനും അവരായിരുന്നു.
ബാല്യത്തിലേക്ക് പിച്ചവയ്ക്കുന്ന
ഒരു വാലാട്ടിക്കിളിയും
കൈ പിടിച്ച് കൂടെ കൂട്ടുന്ന അപ്പൂപ്പൻതാടിയും.
പുൽമേടുകൾക്കും വയലുകൾക്കുമപ്പുറത്ത് അതിർവരമ്പുകളില്ലാതെ ദൂരെയൊരു ചിറകടി ശബ്ദത്തിനു കാതോർക്കുന്ന വാലാട്ടിക്കിളിയും
കരിമ്പനകളുടെ താളത്തിനൊത്ത്
തുള്ളിക്കളിക്കുന്ന അപ്പൂപ്പൻതാടിയും
വൈകിയെത്തിയ സന്ധ്യയിലെവിടെയോ മൺമറഞ്ഞു പോയ രണ്ടാത്മാക്കൾ.
© Olympic