...

2 views

ഭൂമി എൻ കൽപിത ഗുരു
തൻ കരുത്തിൽ നിന്ന്
സഹനമായ് യുദ്ധം
വരിക്കെ
വിധിയിൽ ചായാതെ
സൂര്യ തേജസ്സിന്റെ
പ്രഭാവത്തിൽ നിന്നിരുന്ന
തലയെടുപ്പ്
ഉറമ്പിനോളം
ശോഷിച്ചിരിക്കുന്നു.
കെട്ടിയാടാൻ വേഷങ്ങൾ
അനവധി . ഘോഷയാത്രകളായ്
തേരിറക്കം.
ഗോളത്തിന്റെ ഭാവം
തെല്ലൊന്ന് മാറിയാൽ
ഉണർന്നിടും അറവിന്റെ
ഉദയങ്ങൾ .
തൻ ഇടം പുറം മൂടി
മാത്രം ആകയാൽ
അതിന്മേൽ പ്രഹരം
തീർത്ത ആപത്തിൻ
വിത്തുകൾ സ്വയം
വിതയ്ക്കയാൽ
തൻ മേൽ തീർത്ത
ക്ഷോഭങ്ങൾ അനവധി.
എന്നാൽ ഇതെല്ലാം
താൻ ഏൽക്കേണ്ടതെന്ന
ഭാവത്തിൽ ഏറ്റുവാങ്ങാൻ
ഉയിരിൻ പാളിയിൽ
തീർത്ത ദ്വാരം തൻ
ഉയിരിൻ
പാതിയാകയാൽ
ലഭിക്കുമോ ഇനിയൊരു
ക്ഷണവും കൂടെ എന്ന്
കാത്തുനിൽക്കുകയായ്
സ്വയം ഉരുകിയും
തൻ ഉദരത്തിൽ
ഏന്തിയ ജീവന്
തന്റെ ക്ഷീരം നുകരാൻ
പകർന്നു കൊടുക്കുമ്പോഴും
ഇനി ഒരു ഉഷസിന്ന്
രാവ് പുലരുമോ എന്ന്
ചിന്തയിൽ മുഴുകയായ്
ദിനവും തന്റെ ഉള്ളിലെ
നാഡിൾക്ക് ഇനി
ക്കണികകൾ മാത്രം
എന്ന് അറിവിൽ
സ്വയം ശൂന്യതയിലെ
വെള്ളി തിളക്കത്തിലേക്ക്
മൗനമായി മൊഴിയുകയായ്
ഇനിയൊരു ജന്മം പകരം
നൽകുമോ എന്നിലെ
വേരുകൾക്ക് ഉണർവേകാൻ