...

4 views

നിനക്കായ്‌
നിന്നിലായ് പൊഴിയുന്ന
ഓരോ നറു പുഞ്ചിരിയും
എന്നിലായ് നിറക്കുന്നു
ഒരു ജന്മ സുകൃതം....

നിന്നിലെ യാത്രയിൽ
ഞാനെന്ന പേരിനെ.....
ജനനിയായ് മാറ്റിയ-
എന്നിലെ ജീവാംശമേ....

നിൻ മിഴികളിൽ നിറയുന്ന വർണങ്ങളിലൊക്കെയും
എൻ ഹൃദയത്തിൽപകുത്ത
ചായക്കൂട്ടിനാൽ.....
പുതിയൊരു ലോകം കാണുക!

നിന്നിലായ്ഞാൻ കൊണ്ട -
മിന്നാമിന്നിയെ...... ജ്വലിക്കും
വിളക്കാക്കാൻ... നിൻ നയനങ്ങളിലെ ജ്വാലകൾക്കാവട്ടെ..!

അന്നൊരുനാൾ.... നീയെത്തുന്ന ദൂരത്തിൽ ........
നിന്നിലെ പാതയിൽ -
ഞാനെന്ന പഥികയെ ഒരു കരം
നൽകി നീ പുണരണം....!
കാരണം....
ഞാനെന്ന യാത്ര ശ്വാസങ്ങളുംനിശ്വാസങ്ങളും-
കടം കൊണ്ട് നീയെന്ന
അച്ചുതണ്ടിനാൽ കറങ്ങി കൊണ്ടിരിക്കുകയായിരിക്കും...

എന്നും എപ്പോഴും......!!