...

5 views

ചിന്ത
പരസ്പര ബന്ധമില്ലാത്ത ചോദ്യാവലികൾ
പലപ്പോഴുമെന്നെ പൊറുതിമുട്ടിച്ചിരുന്നു.
ചിന്തകളിലേക്ക് ആഴത്തിൽ മുക്കിത്താഴ്ത്താനെന്നോണം
വലിച്ചു മുറുക്കിയ കയറുകളായാണ്
എനിക്കവയെ കാണേണ്ടി വന്നത്.
ഇനിയും എന്തിനീ കയറുകളെ ചേർത്തുപിടിച്ചിരിക്കുന്നൂ?
ഒറ്റ വലിയിൽ മുറുക്കി ചിന്തകളെ ഇല്ലാതാക്കണോ, അതോ
മൂർച്ചയേറിയ വാക്കുകളാലാ ചോദ്യങ്ങളെ പൊട്ടിച്ചെറിയണോ?
© Olympic