...

3 views

ജീവിതചിത്രം
കാണുന്നു ഞാനൊരു ജീവിതചിത്രം നിത്യമീ വീഥിയില്‍ നോക്കിടുമ്പോള്‍
പായുന്നു വാഹനം സൈക്കിള്‍ കാല്‍ നടക്കാര്‍ നിത്യവൃത്തിതേടി പലായനങ്ങള്‍
കേള്‍ക്കുന്നു ശബ്ദങ്ങള്‍ പല പല വാണിഭതന്ത്രങ്ങളുമായെഴുന്നുള്ളുന്നു യുവാക്കളും
മാലിന്യങ്ങള്‍ പേറുവാനെത്തുന്നു ബംഗാളി,തമിഴരോ വീട്ടു പണികള്‍ തേടി,അതിരാവിലെ തുടങ്ങി വാഹന വ്യൂഹങ്ങള്‍,ഓരോരോ ജീവിതവഴികള്‍ തേടി,തലയില്‍ ചുമടുമായ് നടപ്പുണ്ട് ചിലചെറു നാട്ടു വാണിഭക്കാരും അമ്മമാരും,വഴിയാത്ര ഈ വിധം വൈവിദ്ധ്യം ഒരു നരക ജീവിത ചിത്രം വരച്ചുകാട്ടുന്നവ.
ചിലരുണ്ട് പായുന്നു വായുഗുളികക്കെന്നപോല്‍,യുവാക്കളും ചില ചെറു തരുണികളും പായുന്നു ആംബുലന്‍സും ഹൂങ്കാരനാദത്തില്‍ കോവിഡിന്‍ താണ്ഡവ ഭീതികളില്‍,നിരത്തുകളിങ്ങനെ നിബിഡമാണെപ്പൊഴും
നിരവദ്ധ്യജീവിതചിത്രങ്ങളാല്‍
നിലക്കാത്തൊരീ ജീവിതകാഴ്ച എന്നാളും
പേര്‍ത്തുന്നു മനസ്സില്‍ വിഹ്വലതകള്‍

നന്ദകുമാര്‍ ചൂരക്കാട്
© Nandakumar choorakaad