...

16 views

പുനർജീവൻ
എഴുതണമെന്നുണ്ടങ്കിലും എഴുതാനാവുന്നില്ല .
മാഞ്ഞുപോകുന്ന മഞ്ഞുകാലത്തിലെ
ജലകണികപോലെയാണിപ്പോൾ
എന്‍റെ ചിന്തകൾ ..
തണുത്തു ഉറഞ്ഞു ഇരുട്ടിന്റെ
ഒരു കോണിൽ മരവിച്ചിരിക്കുകയാണ് .
ഒരു നനുത്ത നനവ് ഉണ്ടെങ്കിലും
സൂര്യകിരണങ്ങളുടെ ചൂട് ഏൽക്കുമ്പോഴേ
പുനർജീവനുണ്ടാകു .
അപൂർവ്വമായൊരു ഉറക്കത്തിലേക്കു
വഴുതി വീഴുകയാണ് ഉണ്ടായത് .
ഈ ഭൂമിയും സർവ്വ ഗോളങ്ങളും
കടന്നൊരു യാത്ര .
ഗ്രഹങ്ങളുടെ ഉത്ഭവവും
നക്ഷത്രകൂട്ടങ്ങളുടെ മരണവും
തമോഗർത്തങ്ങളുടെ നിശ്ചലതയും
നേരിൽ കണ്ടൊരു യാത്ര .
ബോധപൂർവ്വമല്ലെങ്കിലും അപൂർവ്വമായതിനെ മാത്രം സ്നേഹിക്കാനാണ് എനിക്കിഷ്ടം ...







© Juvanitta