...

11 views

കാലചക്രത്തിൽ തിരിയുന്ന കളിമൺ രൂപങ്ങൾ
കളിമൺപാത്രങ്ങൾ ഉടഞ്ഞുപോകാറുണ്ട് കത്തിനശിക്കാറില്ല
ജീവിത സ്വപ്നങ്ങൾ പൊലിഞ്ഞു പോകാറുണ്ട് ജ്വലിച്ചു തീരാറില്ല ആത്മാവിൻ്റെ അംശത്തിൽ ലയിച്ചു പോകാറുണ്ട്
ഇനിയും ജന്മമുണ്ടെങ്കിലീ കിനാവുകൾ മധുരനൊമ്പരമായി
ഹൃദയ കോണിൽ തെളിഞ്ഞു കാണാറുണ്ട് ആരോ സ്യഷ്ടിച്ച കളിമൺ രൂപങ്ങൾ പോൽ ജീവിതമാകുന്ന നാടക വേദിയിൽ തനിമയാർന്ന വേഷങ്ങൾ പകർന്നാടുന്നു നമ്മൾ
ലക്ഷ്യമറിയാതെ സമയമറിയാതെ പായുന്നു നമ്മൾ
എവിടെയോ എപ്പോഴോ തിരശ്ശീല വീഴുന്നു അടുത്ത ബെല്ലോടു കൂടി വീണ്ടും തുടങ്ങുന്നു
പുതിയ മുഖങ്ങൾ പുതിയ വേഷങ്ങൾ ആവർത്തിക്കുന്ന ജീവിതം
പണ്ടെപ്പോഴോ ബാക്കിയായ
സ്വപ്നങ്ങൾ തേടി
ആ സ്വപ്നത്തിലെ രാജകുമാരനെ തേടി
കളിമൺ പാത്രങ്ങൾ ഉടഞ്ഞുപോകാറുണ്ട് കത്തിനശിക്കാറില്ല
സ്വപ്നങ്ങൾ തീ നാളം പോലെ ജ്വലിക്കാറുണ്ട്
പക്ഷേ എരിഞ്ഞു തീരാറില്ല
സ്നേഹമാകുന്ന മണ്ണാൽ കല്പ്പന ചെയ്തവയാണവ
എന്നും എപ്പോഴും കൂടെയുണ്ടാകുമവൻ
കളിമൺപാത്രങ്ങൾ ഉടഞ്ഞുപോകാറുണ്ട് കത്തിനശിക്കാറില്ല
ജീവിത സ്വപ്നങ്ങൾ പൊലിഞ്ഞു പോകാറുണ്ട് ജ്വലിച്ചു തീരാറില്ല
© Akhila Jayadevan