...

5 views

നിന്നെ
ജീവിതത്തിലെന്നും ആഗ്രഹങ്ങൾ ഒരുപാടായിരുന്നു.
നീ കൂടെയുണ്ടായിരുന്നപ്പോൾ അതിന് ഇരട്ടി മധുരവും.
എന്നാലിന്ന് എന്റെ ജീവിതത്തിലെ ഏക ആഗ്രഹം " നിന്നെ മറക്കുക" എന്നതാണ്. ചിലപ്പോഴത് അത്യാഗ്രഹവും.
സത്യമായിട്ടും നിന്നെ ഞാൻ മറന്നതാണ് , വീണ്ടും ഓർത്തെന്ന് മാത്രം !
വീണ്ടും വീണ്ടും ഓർക്കാൻ വേണ്ടി മാത്രം ഞാൻ നിന്നെ എത്ര വട്ടം മറന്നെന്നോ ?
അറിയില്ല ഇനിയും എത്ര നാളിങ്ങനെ ?
മറന്ന് .... മറന്ന് ..... ഒരിക്കൽ ഞാൻ നിന്നെ പൂർണ്ണമായി മറക്കും.
അന്ന് ആ ആറടി മണ്ണിൽ ഞാൻ ഏകനായിരിക്കും.. ഒന്നും ഓർത്തെടുക്കാനാകാതെ !