...

5 views

സൗഹൃദം
നീയെന്ന സൗഹൃദത്തിൽ
ഞാനെത്ര ധന്യ...
അർത്ഥമില്ലാത്ത വാക്കുകൾ കൂട്ടിയിണക്കി
ചിരിയുടെ മേളങ്ങൾ
തീർത്തതും ഒരു മിഠായി
മധുരത്തെ രണ്ടായ് പകുത്തതും
കുസൃതിയിലും കുറുമ്പിലും ഒളിപ്പിച്ച പരാതികളും ഒരു പുഞ്ചിരിയിൽ മറയുന്ന
പരിഭവങ്ങളും.,..
നമുക്കായ് മാത്രം കാലം
കരുതിവെച്ച ഓർമ പൂക്കളും
ഇന്നലെ എന്ന പോൽ
ഞാൻ ഓർക്കാറുണ്ട്.'..
ഓർക്കുന്തോറും പുതിയതാവുന്ന സൗഹൃദം
ഇതു നീയും ഞാനുമല്ല
പ്രിയതോഴി ...
ഇതു നമ്മളാണ്.... സൗഹൃദമാണ്.,,,
greeshmaganesh