...

14 views

ഉതിർമണി
ഉതിരുന്ന ചിരികണ്ടാൽ ഉണരുന്നതെന്മനം
പൊഴിയുന്ന മൊഴികേട്ടാൽ കളനാദമരുവിതൻ.

കാർക്കൊണ്ട കണ്ണതോ! കാമന്റെ ബാണമോ!
കൊണ്ടെന്റെ ചങ്കിനുദ്വേഗമുനകളിൽ.

മധുകുംഭംമൊന്നവളധരത്തിലൊഴുകുന്നു
ഭൃഗമായിമാറാനെൻ മനവുംകൊതിക്കുന്നു.

പട്ടിട്ടുമൂടിയ നെഞ്ചത്തിൽ കൊത്തിയ മകുടത്തിലെന്തിഹ!
മാലേയസൗഗന്ധം.

ആഴിയിൽച്ചുഴിയുന്ന ചുഴിപോലെന്നുമേ;
ഹാ! നല്ലചന്തം നിന്നാലില വയറൊന്നും.

പതിയെച്ചരിഞ്ഞൊര നിബിഢനിതംഭമോ
ഗജനവൻ നടപോലെ തുള്ളിത്തുളുമ്പുന്നു !

അലിയുന്നമാകന്ദം നിന്നുടലെങ്കിലുംസഖി,
ഉഴറാതെഞാനൊന്നു പറയട്ടെകണ്മണി.

"വർണ്ണനയൊന്നുമാത്രമെൻ കാന്തിക്ക്
നൽകുന്നു ഞാനേവം കാവ്യമായെന്നുമേ.

ചേതോഹരമീപട്ടുകായമതെങ്കിലും
ബാധിച്ചതില്ലതെൻ മനമതിലെന്നുമേ.

ചോദിച്ചിടുന്നുഞാൻ കേവലം കാന്തതൻ
കോമളപാണിതൻ തലോടൽമാത്രമേ."
© sukruthesh krishna