...

20 views

നീളുന്ന കാഴ്ച്ചകൾ
വീണ്ടും തുടങ്ങും കിതപ്പിന്നു ജീവിതം

ഒടുക്കം തിരക്കി നടന്നു പോകും വഴി

തിരികെ വിളിക്കുവാൻ ആരുമില്ലാത്തവൻ

അഭയത്തിനായ് ചെല്ലും ഇടനാഴി ഒന്നിതാ

മെല്ലെ വഴി കാട്ടിയാകയായ്
വരികൾക്കു വീണ്ടും

നീളുന്നു കാഴ്ച്ചകൾ
വേണ്ടിനി ഇരിപ്പിടം

നടന്നു കാണട്ടെ ഞാൻ
വന്ന വഴി വീണ്ടുമൊന്നു കൂടി

മുന്നിലിരുട്ടിന്റെ വില പേശലില്ല
ഉള്ളിലുമന്ധകാരം തെല്ലുമില്ല

നടക്കാം...

© ആജൻ ജെ കെ