...

12 views

കീഴടങ്ങും മുമ്പ്
മരണം...

പറയാൻ എളുപ്പം
ജീവിതത്തിനും മരണത്തിനും
ഇടയിൽ സഞ്ചരിച്ചവരുണ്ടോ ...
ആരെങ്കിലും...?

മരിക്കാൻ മനസ് സമ്മതിക്കാതെ തളർന്നിരുന്നിട്ടുണ്ടോ..?

അത്രമേൽ കൊതിച്ച ജീവിതം
ജീവിക്കാൻ സമ്മതിക്കാതെ ശരീരം മരവിക്കുമ്പോൾ നിസഹായനായി നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ടോ ...?

ആരെങ്കിലും രക്ഷിക്കുമെന്നോർത്ത് ഉറക്കെ അലറി വിളിച്ചിട്ടുണ്ടോ ...?

അവസാന ആശ്രയവും നിലച്ചെന്ന് കരുതി മരണത്തെ ചോരയൊലിക്കുന്ന ഹൃദയത്തിന്റെ ഭിത്തികളിൽ അടർത്തി മാറ്റിനാകാത്ത വിധം തുന്നിച്ചേർക്കുമ്പോൾ അവിടെ അസ്തമിക്കുന്നു.

ഏകത്വത്തിൽ ലയിപ്പിക്കുന്ന പ്രപഞ്ച സത്യം ...!
© സഖിയുടെ എഴുത്തുകൾ