...

2 views

പ്രവാഹം
ആഴിയിലെ തിരയിൽ തിരഞ്ഞൊരാ എന്നെ തന്നെ .
ക്കിട്ടിയതൊ പരവതാനി
നിരത്തിയ നീർക്കണികകൾ
മയങ്ങുനൊരാ വേളയിൽ
എങ്ങും പടർന്ന ഇരുട്ടിൽ
കാലിടരുമോ എന്ന് ഭയം
നുഴയുകയായ് . ജീവനിൽ
പാതി പൊഴിയും പോലെ
മനം നിറയെ ജ്വാലകൾ
ജ്വലിക്കുകയായ്
ചോദ്യങ്ങൾ
മാത്രം ബാക്കിയായ് .
വാക്കുകൾ അറ്റുപോകുംപോൽ അന്തകാരം നിഴലിക്കുകയായ്
തിമിരങ്ങൾക്ക് ശമനമില്ലെനൊ
സത്യമോ മിഥ്യയോ ഒന്നിലും
മനം ഉറയുന്നില്ല. എന്നിലെ
വെളിച്ചം വിട പറയുകയായ്
അഗലങ്ങളിലേക്ക് .