...

13 views

വാ൪ദ്ധക്യം
പൊട്ടിയ ഓടിനിടയിലൂടെ പരന്നുകിടന്ന ആകാശം നോക്കി,
മക്കള്‍ക്കുവേണ്ടി കാതോ൪ക്കുന്ന ഒരു പടുവൃദ്ധയുണ്ടവിടെ..
ആരും കടന്നുവരാത്ത പടിവാതിലിലൂടെ മരണമെങ്കിലും തന്നെ ആശ്ലേഷിക്കാന്‍ വരുമെന്ന ചിന്തയില്‍ നരകിക്കുന്ന ഒരു ജന്മം..
മരിച്ചാലെങ്കിലും മക്കള്‍ തന്നെ കാണാന്‍ വരുമല്ലോ,
തന്നോടുചേ൪ന്നിരിക്കുമല്ലോ..
"തീ൪ച്ച"
ആ കണ്ണുനീ൪ നിങ്ങളില്‍ പ്രളയം സൃഷ്ടിക്കും.
മനസ്സിലേറ്റ മുറിവില്‍ നിന്നുണ്ടായ തീ നിങ്ങളെ
ദഹിപ്പിക്കും.
ആ മുഖം മറവിക്കു കെെമാറിയെങ്കില്‍,
ഉത്തരങ്ങള്‍ കണ്ടെത്തുക..,
അന്ത്യവിചാരണയില്‍ ക്രൂശുക്കപ്പെടാതിരിക്കാന്‍..
© കാദംബരി