ഇലകളുടെ രഹസ്യം
ഇലകൾക്ക് എന്താകും ചില്ലകളോട് പറയാൻ ഉണ്ടായിരുന്നത്.
നിലതെറ്റി വീണിട്ടും
മണ്ണിൽ ലയിച്ചിട്ടും
വേരിന്റെ ആഴം തേടി ചെല്ലാൻ
വീണ്ടും ഒരു ജന്മം പുൽകാൻ
പറഞ്ഞു നിർത്തിയ ഇടത്തു നിന്നും വീണ്ടും തുടങ്ങാൻ
ഇല ഇറങ്ങി തിരിച്ചത് എന്തിനാകും...
അതിനും മാത്രം എന്ത് രഹസ്യം ആണ് ഇല തന്റെ പച്ചപ്പിനുള്ളിൽ പൊതിഞ്ഞു സൂക്ഷിച്ചത്...
ചില്ലകൾക്ക് മാത്രം അവകാശമുള്ള ആ രഹസ്യം
ഒരു പക്ഷെ പൂക്കൾ കേട്ടുകാണുമോ,
എങ്കിൽ അവ തീർച്ചയായും വണ്ടിനോട് പറഞ്ഞു കാണും.
പൂവിൽ നിന്നും പറന്നു അകലുമ്പോൾ വണ്ട് മൂളിയത് ആ രഹസ്യം ആയിരിക്കുമോ,
ആ മൂളൽ കാറ്റ് സൂക്ഷിച്ചു വെച്ചിട്ടുണ്ടാകും.
എവിടെ ആകും കാറ്റ് അത് സൂക്ഷിക്കുക,
മറച്ചില്ലയിലോ,
അല്ല, കാറ്റു വീണ്ടും അത് ഇലകൾക്ക് കൊടുത്തു കാണും.
അവ വീണ്ടും ആ പച്ചപുതപ്പിനടിയിൽ ഒളിച്ചിരിക്കുക ആയിരിക്കും.
ഇനിയും പുനർജനിക്കാൻ തയ്യാറെടുക്കുമ്പോൾ
വേരുകൾ പറയുമായിരിക്കും, പൂക്കൾ കേൾക്കാതെ ചില്ലയോട് മാത്രമായി രഹസ്യം പറയാനുള്ള സൂത്രം.
ആ സൂത്രവും ഇനി ആരെങ്കിലും ഒളിഞ്ഞു കേക്കുന്നുണ്ടാകുമോ?
© j fathima