...

1 views

ദേശങ്ങൾ
ദേശങ്ങൾ പല പല പല വേഷങ്ങൾ
നീക്കങ്ങൾ ചില ചില ചില ലക്ഷ്യങ്ങൾ
നടമാടീടും പകർന്നാട്ടങ്ങൾ
നേടീടാൻ പല  വിജയങ്ങൾ
അതിനായി ഓടുന്നു പായുന്നു പാറുന്നു
                                    മനുജനെന്നും
അതിനായി കാണുന്നു കേൾക്കുന്നു പറയുന്നു
                                   വിഷയങ്ങളെന്നും
ഇത് ദേശങ്ങൾ പഴയ ദേശങ്ങൾ
ഇത് ദേശങ്ങൾ നമ്മുടെ ദേശങ്ങൾ
ഇത് ദേശം ശരിയാക്കാൻ നിമിഷങ്ങൾ
                                  (ദേശങ്ങൾ...

തൊള്ളേ കുത്തി വർത്താനം
             ഇനി വേണ്ട ഈ മണ്ണിൽ
തൊള്ളയുണ്ടേൽ മൊഴിയണം
            നവരംഗം ഉണരാൻ
തൊണ്ട കീറി പറയണ
             വാക്കിനർത്ഥം വേണം
തൊണ്ട കീറി പാടണ
             പാട്ടിനീണം വേണം
തോണ്ടി തോണ്ടി അടി പിടി
             ഇനി വേണ്ട ഭൂവിൽ
തെണ്ടി തരം തുടരാൻ
              നിൽക്കണ്ടയീമണ്ണിൽ
തോൽക്കാനായാരും വന്നിട്ടില്ല
              ഈ മണ്ണിൽ
തോൽവികൾ ചിലർക്ക്
                മാത്രമല്ലയീമണ്ണിൽ
തോരണം ചാർത്തി
             ആഘോഷം തുടരട്ടെ
തോരണം കെട്ടാൻ വിജയങ്ങളാകട്ടെ
                               (ദേശങ്ങൾ...

പാരവെപ്പ് പരിവാരം
            ഇനി വേണ്ട ഈ മണ്ണിൽ
പോരുകൾ പുരയിൽ
            പുലർത്തേണ്ടയിനിയെന്നും
പോരാളിയാവുക
             തന്നോടുതന്നെയെന്നും
പുതിയ മനുജനായ്
             പുതിയദ്ധ്യായമായ്
പാടാനായ് പാട്ടുകൾ
               പുതുമകളോടെന്നും
പാകപ്പെടുത്താം പുതിയ
                 നിമിഷങ്ങൾ
പീഡന രംഗങ്ങളില്ലാത്ത
                  ദേശമായി
പരിപാവനങ്ങൾ  നിറഞ്ഞ
                രംഗമായി
പുഞ്ചിരിയെന്നെന്നും നിൽക്കുന്ന
                 മുഖങ്ങൾ
പൂ പോലെ വർണ്ണങ്ങൾ നിറഞുയരാൻ
                              (ദേശങ്ങൾ...
         
            ***

  രചന: ജെബിൻ ജോസ്
[©Copyright protected]                  
              
            
            
             


© Jebin Jose