സഹപാഠി
അന്നൊരിക്കൽ കണ്ടവളെ
പഠനത്തിൻ പടിവാതിലിൽ
ചെറുമുഖമായി മെലിഞ്ഞുടലിൽ
ക്ലാസ്സുകളിൽ ദിനം വരവായി
പുഞ്ചിരിയിൽ പല്ലഴക്കും
പാൽമുഖവും കണ്ണഴക്കും
നിന്മുടിയും കവിളുകളും
കണ്ടവരും കാണാൻ കൊതിക്കേ
പഠനത്തിൻ കാലം കഴിഞ്ഞു
കല്യാണത്തിൻ നാളുകൾ തെളിഞ്ഞു
കെട്യോനായി ജീവിതയാത്രയിൽ
കാലത്തിൻ മുന്നോട്ട്
...