...

12 views

പ്രകൃതി
ആർത്തു ജ്വലിച്ചു ദിനകരൻ ദിവം കണക്കവേ പാരിൽ,
കാല കെടുതികൾ പലതും തുടങ്ങിനാൽ, പച്ചില ചെടികൾ കരിഞ്ഞുപോയ് ചൂടിന്നാൽ., പക്ഷികൾ കൂട്ടമായ് ചത്തോടുങ്ങീടിനാൽ.
കുത്തിയോലിച്ചു മതിച്ചപ്പുഴകളിൽ ചലനമറ്റു കിടപ്പായ് നീർ ചാലുകൾ.
ഭൂമിതൻ ഹരിതാംഭ മാറിപോയ് ക്ഷിപ്രമായ്യ്..
മുറപോലെ മാറിപോയ് വേനലും, ശക്തമായ് തിരിച്ചെത്തി വർഷവും,
ക്ഷോണിതൻ ഭ്രേഷ്ടകറ്റുവാനാകവേ..
കഠിനാധ്വാനി പോലും മടിയയായിരുന്നുപോയ് തൻ കൂരയിൽ,
പണ്ടേ മടിയനായ ഞാനും രസിച്ചൊരാ കരിമ്പടം പുതച്ചുകൊണ്ടുള്ളോരാ രജനിതൻ നിദ്രയും.
കടന്നുപോയ് വീണ്ടുംമാ വർഷവും, കുളിച്ചു തോർത്തിയീറൻ തൂകിലിൽ-
നിൽക്കും നാരിപോൽ സുദരിയായ് ധരണിയും.
സ്തോഭമോള്ളിപ്പിക്കുന്നതില്ല ഞാൻ ഈ വേളയിൽ, വസുധക്കു സുധനായ്
പിറന്നുകൊണ്ടൂഴിയിൽ..