...

13 views

നിനക്കായ്‌
നാം രണ്ടിരു
ശലഭങ്ങൾ
ഒന്നാകുവാൻ കൊതിയായ്
ഇടകലർന്നപ്പോൽ
അവൾ വന്നു
നമ്മൾക്കിടയിൽ കൂട്ടിരുന്നു.
അപ്രതീക്ഷിതമായ വരവിൽ
അവൾ കൊണ്ടു പോയതെൻ
പ്രാണനെ......
വറ്റിയ കണ്ണീരോടെ
കാത്തിരിപ്പു ഞാൻ.
കണ്ണീരിന്റെ പ്രണയം...
മഴവൈഭവങ്ങൾ കനിഞ്ഞ
പ്രണയം....
ഓർമകൾ മറഞ്ഞു
ഒഴുകുന്ന കണ്ണീരിൽ....
സ്വപ്നങ്ങൾ ഒഴുകി
എൻ ദുഃഖത്തിൽ....
നിന്റെ വരവിനായ്
കാത്തിരുന്ന എനിക്ക്
ഒടുവിൽ വന്ന വാർത്ത
നിൻ കുറിപ്പ്.
ആ നിമിഷമെൻ
ശ്വാസം മനോഹരം.
ഞാൻ
കാത്തിരിക്കുകയാണ്
നീ
തിരിച്ചു വരുമെന്ന
പ്രതീക്ഷയിൽ.................


© ___hana__na