...

3 views

മറവി
മറവി ഒരു മറയാണ്

മനസ്സ് സ്വയം നിർമ്മിക്കുന്ന
ഒരു വേലിക്കെട്ട്

മറക്കാനുള്ളതിനെ
സുരക്ഷിതമായി
പൂട്ടിഇടാനുള്ള
മനസ്സിന്റെ തന്ത്രം

തക്കംപോലെ
എത്തിനോക്കാനും

മറന്ന നൊമ്പരങ്ങളിൽ
ഒരിക്കൽ കൂടി
നൊന്താഹ്‌ളാദിക്കാനും

വീണ്ടും പൂട്ടി വെയ്ക്കാനും

പറ്റിയതാണ് മറവിയുടെ നിലവറ !!