...

4 views

ഗുരുനാഥന്‍
*ഗുരുനാഥന്‍*
(അഭിവന്ദ്യ ഗുരുനാഥന്‍ കെ എ രാജന്‍ സാറിന് സമര്‍പ്പണം)

എന്നക്ഷരഭൂമികയില്‍ എന്നും വിളങ്ങിടും അഭിവന്ദ്യനാമെന്‍ ഗുരുനാഥാ
മൂര്‍ദ്ധാവിലങ്ങുതൊടുത്തതാം വാക്കുകള്‍ ദീപ്തങ്ങള്‍
കണ്ഠത്തിലുജ്വലിച്ചീടുന്നു നിന്‍ നിര്‍ജ്ജര പദാവലി
മലയാള മാഹാത്മ്യം സ്ഫുരിപ്പതുണ്ടതിലിപ്പോഴുമാവോളം
ഓര്‍ക്കയാണാദിനങ്ങള്‍ ഗുരുതമന്‍ നടത്തിയ സായാച്ന ക്ളാസുകള്‍ അനുഗതം യാത്രയിലെ അക്ഷതയത്നങ്ങള്‍
മായാതെ നില്പുണ്ട് കര്‍തൃകര്‍ത്താവിന്‍ഘനഗാംഭീര്യഭാവങ്ങള്‍ കര്‍മ്മധീരത
ഒടുങ്ങാത്തഉത്സുകത, അനുകരണീയമാം ഗുണ പാഠങ്ങളനവധി
പിന്നെഞാന്‍ കടന്നെത്രകാലങ്ങള്‍,കടമ്പകള്‍,ഗുരുക്കന്മാര്‍ ഉന്നത വിചക്ഷണന്മാര്‍,
അവിടുന്നും പിന്നിട്ടല്ലോ കാലാന്തരങ്ങള്‍ ഏറെ
ഒരുനാള്‍ കണ്ടുമുട്ടീടുന്നു വീണ്ടും നാമൊരു ഭൂഗോള ഭ്രമണം പോല്‍ നിനക്കാതെ മറെറാരു ജീവിത മുഹൂര്‍ത്തത്തില്‍
ആശ്ഛര്യമത്ഭുതം അപ്പോഴുമെന്നില്‍ വിളങ്ങിനിന്നു വിജിഗീഷുവാം അക്ഷരരാജന്‍!
അല്പം സങ്കോച മാര്‍ന്നു പരിചിതഭാവം പൂണ്ടു ചോദിക്കയായ് ഞാനപ്പോള്‍
`സുഖമോഅങ്ങേക്കും കുടുംബത്തിനും'
തെല്ലുനിറുത്തിചൊല്ലിയെന്‍ ഗുരുനാഥനിങ്ങനെ
`ഇപ്പോള്‍ സ്വസ്ഥം സാമൂഹ്യസേവനം
ജന ക്ഷേമാന്വേഷണം പ്രധാനം'
വയസ്സിന്നിളയതാമാളുകള്‍ എത്തി മൊഴിയുന്നു പല അവധാതവ്യ പരാതികള്‍
തെല്ലുമേ സങ്കോച മില്ലാതേവരേയും
സന്തോഷിപ്പൂ ഗുരുനാഥന്‍
നടത്തത്തിലോ ചെറുപ്പത്തില്‍ മേവീടും പ്രസരിപ്പ്
ലാളിത്യമേറിലും വാക്കിന്‍ ആര്‍ജ്ജവ,ഗാംഭീര്യമേറും മൊഴികളില്‍
സഫലമല്ലോ ആ ജീവിതം സാഫല്യമടയുവാന്‍ എനിക്കും മറ്റെന്താമോ വേണ്ടൂ
തിരിഞ്ഞു ചൊല്ലിയെന്‍ സഹധര്‍മ്മിണിയോടിതിങ്ങനെ
ഇതു ഗുരുനാഥന്‍ എന്‍ ശിരോലിഖിതം മാറ്റിയ താത്വികചാരൃന്‍

നന്ദകുമാര്‍ ചൂരക്കാട്

അക്ഷരരാജന്‍- കെ.പി എം ഹൈ സ്ക്കൂള്‍ പൂത്തോട്ടയിലെ പ്രഥ മാദ്ധൃാപകനായിരുന്നു കെ.എ. രാജന്‍ സാര്‍