...

15 views

നിശാസന്ധ്യ
മഴത്തുള്ളികൾ കിനിയുന്നു മരശിഖരങ്ങളിൽ
പറക്കുന്നു പറവകൾ കൂടു തേടി
ജ്വാലാ ദേവൻ്റെ വിരഹത്തിൽ വിതുമ്പുന്നു സർവ്വ ചരാചരങ്ങളും
ആൽമരച്ചോട്ടിൽ തലചായ്ക്കും വഴിപോക്കർ
വീണുപോകുന്ന പൂക്കൾ ശലഭത്തിൻ നഷ്ടപ്രണയത്തെ പഴിക്കുന്നു
കറുത്ത വിരിപ്പ് താണു തുടങ്ങി
രാത്രിയുടെ കലമാൻ ഇതാ എത്തിയിരിക്കുന്നു
വെള്ളപ്പൂക്കൾ നിലാവെളിച്ചത്തിൽ മിഴികൾ തുറന്നു കഴിഞ്ഞു
സുഗന്ധം വീശുന്ന ഇളം കാറ്റിൻ സ്പന്ദനം പ്രഭാ ചന്ദ്രനെതിരയുന്ന പോലെ
കറുത്ത ചരടിൽ വെളുത്ത മുത്തുകൾ പോൽ മിന്നി മിന്നിതാരകങ്ങൾ ചിരിക്കുന്നു ചിവീടിൻ ചീറ്റൽ കൂർപ്പിക്കുന്നു കാതുകളെ
സസ്യ കഴിഞ്ഞു രാത്രി വന്നു ഇങ്ങനെ ഇങ്ങനെ
തിരിയുന്ന കാലചക്രത്തിൻ കെണിയിലകപ്പെട്ടു പോകും മനുഷ്യരേ,
ജീവിതവും പരിക്രമണത്തിൻ
പര്യായമാണ്
സുഖദു:ഖങ്ങൾ തൻ
വളയങ്ങളിൽ കുരുങ്ങരുത് നമ്മുടെ ജീവിതം
തോണി തുഴഞ്ഞു നാം പോകണം മുന്നോട്ട്
കാരണം ജീവിത സന്ധ്യയും നിശയും എല്ലാം നൈമിഷമായ നിവേദ്യങ്ങളാണ്
Life#pain&gain#motivation #Life forever


© Akhila Jayadevan