...

2 views

നമ്മളായിരുന്ന നമ്മൾ...
നിന്റെ ഓർമകളാൽ നനഞ്ഞ ആ തലയണയെ ചേർത്ത് പിടിച്ചു...
അറിയാതെ മയങ്ങിയ ആ നിമിഷം...

ഞാൻ അറിയാതെ ഞാൻ നിദ്രയിലേക് ആഴ്ന്ന് ചെല്ലുന്ന നേരം...
ഒരു വരം പോലെ വന്നൊരു സ്വപ്നം..

നിന്റേതായിരുന്ന എന്നെ ഞാൻ അവിടെ കണ്ടു....
എന്റേതായിരുന്ന നിന്നെയും...

തലയണ തട്ടി മാറ്റി നിന്റെ നെഞ്ചിൽ തലചായ്ച്ചു ഉറങ്ങുന്ന ഞാൻ...

നീ കുടിച്ച കാപ്പിക്ക് മധുരം കൂടുതലാണെന്ന് പറഞ്ഞു എന്റെ കാപ്പി എടുത്തു കുടിക്കുന്ന നീ...

എങ്ങോട്ടാണെന്ന് അറിയാത്ത യാത്രകളിൽ
നിനക്കൊരു കൂട്ടായ് കൂടുന്ന ഞാൻ...

കേൾക്കുന്ന ഓരോ പാട്ടുകളും നമുക്ക് വേണ്ടി എഴുതിയതാണെന്ന് പറഞ്ഞു കളിയാക്കുന്ന നീ...

വിശ്രമിക്കാൻ ഇരുന്ന മരത്തണലിനോട് നിന്നെക്കാൾ തണൽ നൽകാൻ ഇവന് കഴിയുമെന്ന് പറയുന്ന ഞാൻ...


പറന്നു നടക്കുന്ന കുഞ്ഞു കിളികളെ നോക്കി .. നിങ്ങളെ പോലെ തന്നെയാണ് ഞങ്ങളും എന്ന് കൗതുകത്തോടെ കളിപ്പറയുന്ന നീ ...

നിന്റെ ഹൃദയ തുടിപ്പിന്റെ താളം കേട്ട്... ഒരു ചെറുചിരിയോടെ കവിതകൾ എഴുതുന്ന ഞാൻ...

എന്റെ കൈകളിൽ കിലുങ്ങിയ കുപ്പി വളകളോട്... ഈ കൈകൾ എന്റെ മാത്രം സ്വന്തം എന്ന് പറഞ്ഞു വഴക്കിടുന്ന നീ...

തളർന്നു തലചായ്ക്കാൻ ഒരിടം തേടുമ്പോൾ... എന്റെ മടിത്തട്ടുകൾ നിനക്ക് മെത്തയാക്കി നൽകിയ ഞാൻ...


നമ്മെ നോക്കി പുഞ്ചിരിക്കുന്ന ആ നിലാവിനോട്..
നിന്റെ വെളിച്ചത്തിൽ ഇരുന്ന് കഥ പറയാൻ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണെന്ന് പറയുന്ന നമ്മൾ ...

കുളിരുള്ള ആ രാത്രിക്ക് ഇത്രേം ഭംഗി ഉള്ളത് കൊണ്ടാവാം... പുലരി എന്നെ വിളിച്ചുണർത്തിയത്...
സ്വപ്നങ്ങളിൽ ലയിച്ചു പോകരുതെന്ന് എന്നെ ഓർമപ്പെടുത്തിയത്...


എനിക്ക് കൂട്ടായ ആ തലയണയ്ക്ക് കണ്ണീർ മഴ നനയാൻ വീണ്ടും ചില ഓർമ്മകൾ കൂടി...
© All Rights Reserved