വെളിച്ചം തേടി..
കാഴ്ചകൾ
മറയുന്നു.
ഇന്നെന്റെ കണ്ണുകളിൽ
ഇരുട്ട് നിറയുന്നു.
ചുറ്റും അന്ധകാരം
മാത്രം.
ഉള്ളിൽ നിന്നും
എന്തൊക്കെയോ
ഓരിയിടുന്നു.
പേടിപ്പെടുത്തുന്ന
അപശബ്ദങ്ങൾ.
ഇറുകെ ചിമ്മിയ
മിഴികൾക്കുള്ളിലും
തുറന്നു വെച്ച
കണ്ണുകളിലും
ഒരേ ഇരുട്ട്.
എങ്ങും
നിഴലുകൾ പിറക്കാൻ
പോലും
ഒരിറ്റ് വെട്ടമില്ല.
ആരോ
ഓരിയിടുന്ന
ശബ്ദം.
ആരാണത്.!
ഞാൻ തന്നെ.
എന്റെയുള്ളിലെ
ഞാൻ.
ഏതോ ഇരുണ്ട
വീഥിയിൽ വെച്ച്
എന്നിലെ എന്നെ
എനിക്ക്
നഷ്ടമായിരിക്കുന്നു.
നിലാവിന്റെ
ഒരു തുള്ളി പോലുമില്ലാതെ
എന്റെ ഹൃദയവും
കറുത്തുപോയിരിക്കുന്നു.
കറുകറുത്ത
അമാവാസി പോലെ.
ഒരു നിഴൽ പോലും
ഏകാനാവാത്ത
ഞാനെന്തൊരു
പാപിയാണ്.!
എങ്കിലും
ഒരു കാത്തിരിപ്പുണ്ട്.
എന്നെങ്കിലും
എന്റെയുള്ളിലും
വെളിച്ചം
വരുമായിരിക്കും.
ഞാനും
പ്രകാശം
പരത്തുമായിരിക്കും.
അമാവാസിക്ക് ശേഷമുള്ള
ചന്ദ്രനെപ്പോലെ..
© the-light-seeker..
മറയുന്നു.
ഇന്നെന്റെ കണ്ണുകളിൽ
ഇരുട്ട് നിറയുന്നു.
ചുറ്റും അന്ധകാരം
മാത്രം.
ഉള്ളിൽ നിന്നും
എന്തൊക്കെയോ
ഓരിയിടുന്നു.
പേടിപ്പെടുത്തുന്ന
അപശബ്ദങ്ങൾ.
ഇറുകെ ചിമ്മിയ
മിഴികൾക്കുള്ളിലും
തുറന്നു വെച്ച
കണ്ണുകളിലും
ഒരേ ഇരുട്ട്.
എങ്ങും
നിഴലുകൾ പിറക്കാൻ
പോലും
ഒരിറ്റ് വെട്ടമില്ല.
ആരോ
ഓരിയിടുന്ന
ശബ്ദം.
ആരാണത്.!
ഞാൻ തന്നെ.
എന്റെയുള്ളിലെ
ഞാൻ.
ഏതോ ഇരുണ്ട
വീഥിയിൽ വെച്ച്
എന്നിലെ എന്നെ
എനിക്ക്
നഷ്ടമായിരിക്കുന്നു.
നിലാവിന്റെ
ഒരു തുള്ളി പോലുമില്ലാതെ
എന്റെ ഹൃദയവും
കറുത്തുപോയിരിക്കുന്നു.
കറുകറുത്ത
അമാവാസി പോലെ.
ഒരു നിഴൽ പോലും
ഏകാനാവാത്ത
ഞാനെന്തൊരു
പാപിയാണ്.!
എങ്കിലും
ഒരു കാത്തിരിപ്പുണ്ട്.
എന്നെങ്കിലും
എന്റെയുള്ളിലും
വെളിച്ചം
വരുമായിരിക്കും.
ഞാനും
പ്രകാശം
പരത്തുമായിരിക്കും.
അമാവാസിക്ക് ശേഷമുള്ള
ചന്ദ്രനെപ്പോലെ..
© the-light-seeker..