...

10 views

പിരിയും വരെ
വിജനമാം എൻ വീഥിയിൽ
നിഴൽ വകഞ്ഞു നെയ്ത വീചി നീയതോ
ചിരാതുകൾ ഈ നമ്മളിൽ
മറ നെയ്തു നീറി എൻമനം

മിഴിക്കാറ് മെയ്യും നിലാപ്പൊയ്കയിൽ
നീയാം നൗകയിൽ ഞാനൊരേകാകിയായ്
എൻ നെഞ്ചിൻ കനൽചൂട്തീർക്കുന്നൊരാ
നാളങ്ങളെന്നിൽ കെടാതീയുമായ്

എരിയാം ഞാൻ സിര -
വലിഞ്ഞറ്റു നോവും വരെ -
മുഖം മറഞ്ഞോർമ്മ മായും വരെ -
കിനാവിൽ സഖീ..... നീ -

കലരാം എൻ മാറിൽ-
കരം കോർത്തു ചായാം-
മിഴി അണയും റൂഹുമിരുളായകലുംവരെ
സഖീ....😢

Salahiub💔

© salah iub