...

3 views

ഉയര്‍ത്തെഴുന്നേല്പ്
തകര്‍ക്കുവാനാകില്ല ഏതു ജീവകണത്തെയും മണ്ണില്‍ കുരുത്തതാം ഏതു പുല്‍ക്കൊടിയെയും
പൊട്ടിമുളച്ചിടും വര്‍ഷഋതു എത്തുകില്‍ ജീവന്‍െറ ചെറുകണിക അവശേഷിക്കുകില്‍
എത്രകരിച്ചാലും ച വിട്ടി മെതിച്ചാലും ശക്തിയാര്‍ജ്ജിക്കുമാ ജീവശക്തി
പാരിതിലുണ്ടോ ജീവന്‍ വിചക്ഷണതയറ്റതായ് ഏതു പുല്ലിനും പുഴുവിനുമുണ്ടാം ധര്‍മ്മമേറെ
ഒന്നും നിസ്സാരമല്ലീഭൂവിലോര്‍ക്കുക
പ്രബലരല്ലാരും എത്രഉയരത്തിലേറിലും
കാലങ്ങള്‍ മാറും മറിയുംഅതിലേറി ജീവസാഗരത്തില്‍പെട്ടുഴറിടും ഏവരും
ആരിവിടെ ചെറിയവന്‍ നിസ്സാരന്‍ ശക്തന്‍ ഈആട്ടക്കഥയിലാരും തുല്യരല്ലോ
ആകയാലേതു നിസ്വനും ഉയര്‍ന്നുപൊന്തിടും
ഒരുനാള്‍വരും അവനുംസ്വന്തമായ്
ചവിട്ടിമെതിച്ചാലും ഉയരണം ഫീനക്സ് പക്ഷി പോല്‍
ചാട്ടാവാറുകളെ ലതാവള്ളികളാക്കണം
ചാട്ടുളിവാക്കുകളെ മധുരമൊഴികളുമാക്കണം
കഠിനപാതകളെ പുഷ്പതല്പങ്ങളാക്കണം
മുന്നേറുക മര്‍ത്ത്യ ആകയാല്‍ നിര്‍ഭയം
പുതു വഴികള്‍വെട്ടി പ്രബലനായി

നന്ദകുമാര്‍ ചൂരക്കാട്