...

1 views

ശലഭോദ്യാനം
ശലഭോദ്യാനം

(പുളിക്കമാലി ഗവ ഹൈസ്ക്കൂളില്‍ ശലഭോദ്യാനം തുടങ്ങുന്നു എന്ന വാര്‍ത്തവായിച്ചതില്‍നിന്ന്)

നിറയട്ടെ നിറയട്ടെ വിദ്യാലയങ്ങള്‍ ശലഭങ്ങളെ കൊണ്ടും പൂക്കള്‍കൊണ്ടും
നിറയട്ടെ കുരുന്നുകള്‍ തന്‍ മനസ്സുകളൊക്കെയും
മധുരമാം പ്രകൃതിതന്‍ പരിശോഭയാല്‍
പ്രകൃതിയും പൂക്കളും നിറയുന്ന നല്‍ സ്നേഹ മലര്‍വാടിയാകട്ടെ കുരുന്നുകള്‍ തന്‍ മനസ്സുകള്‍
അവിടെ നിറയട്ടെ ദീപ്തമാം ഓര്‍മ്മകള്‍ അതില്‍ നൂറുസ്വപ്നങ്ങള്‍ വിടര്‍ന്നിടട്ടെ
കാടുകളും മരങ്ങളും പക്ഷിമൃഗാദികളും
ജീവല്‍ സ്പന്ദങ്ങളെന്നറിഞ്ഞിടട്ടെ
പ്രകൃതിയും പൂക്കളും ഉള്‍ ച്ചേര്‍ന്നതാണീ സുന്ദരലോകമെന്നവര്‍ പഠിച്ചിടട്ടെ
നിറയട്ടെ അവര്‍ക്കുള്ളില്‍ സ്നേഹവും സൗഹാര്‍ദ്ദവും ഒരുമയും എെക്യവും മതമൈത്രിയും
കലിയുകകന്മഷം തീണ്ടാത്ത ജീവപച്ച അവര്‍ക്കുള്ളില്‍ എന്നും വളര്‍ന്നിടട്ടെ
തെച്ചിയും മുല്ലയും കണിക്കൊന്നയും നല്ല ചെമ്പരത്തിയും ചുറ്റും വിടര്‍ന്നിടുമ്പോള്‍
ഒത്തിരി കളികളും ചിരിയും കുസൃതിയുമായ് അവര്‍തന്‍ ബാല്യങ്ങള്‍ നിറഞ്ഞിടട്ടെ
പൊട്ടിമുളക്കട്ടെ ഒരായിരം സങ്കല്പധാര അതില്‍ നിന്നും പിറവികൊള്ളട്ടെ പുതു പ്രതിഭകളും

*നന്ദകുമാര്‍ ചൂരക്കാട്*