...

7 views

"മൂക പ്രണയം"


"മൊഴിയുവാന്‍ അറിയില്ലെനിക്ക്
നിന്നോടുള്ള ഹൃദയത്തിന്‍ ഉള്ളിലെ സ്നേഹം
അരികില്‍ വരും നേരം ഒക്കെയും
ചൊല്ലുവാൻ അകതാരില്‍ വെമ്പിയ കാര്യം

അരികത്ത് വന്നു നിന്‍ മിഴികളില്‍ നോക്കവേ
അറിയാതെ ഞാൻ ആകും മൂകം
അതുകൊണ്ട് മാത്രം കുറിക്കുന്നു
ഞാനിതാ കടലാസിലായാ രഹസ്യം

ഒരുമിച്ച് ജീവിക്കാന്‍ ആകില്ല എങ്കിലും
പ്രണയിച്ചു ആയിരം വട്ടം...
അനുവാദം ഇല്ലാതെ പ്രണയിച്ചു നിന്നെയെന്‍
ഹൃദയത്തില്‍ താഴിട്ട് പൂട്ടി...
നിന്നെയെന്‍ ഹൃദയത്തില്‍ താഴിട്ട് പൂട്ടി... "
© അരുണ്‍ വിജയ്