...

4 views

ഹൃദയം



❤❤❤
എൻ്റെ ഹൃദയം ഒരു
ചുവന്ന മാംസം മാത്രമായിരിക്കാം..
വാതിലുകൾ കൊട്ടിയടക്കുവാനാകില്ല
എങ്കിലും ,
പലയിടങ്ങളിൽ എൻ്റെ ഹൃദയ വാതിൽ
മുറുകെ അടക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു..
കൊട്ടി അടച്ചിട്ടും
വരിഞ്ഞു മുറുക്കുവാൻ ശ്രമിച്ചിട്ടും
എന്തേ സാധിച്ചില്ല..
എത്ര ശ്രമിക്കുമ്പോഴും
എൻ്റെ ഹൃദയത്തിൽ നിന്നും
രക്തമൊഴുകി കൊണ്ടേ ഇരുന്നു..
എൻ്റെ രക്ത കറയ്ക്കു
ദിനരാത്രങ്ങൾ മറയുംന്തോറും
കയ്പ്പേറിക്കൊണ്ടേ ഇരിക്കുന്നു...
മാധുര്യം നിറയ്ക്കാൻ ഞാനേറെ
പാടുപ്പെട്ടിട്ടും
കയ്പ്പിൻ്റെ കാഠിന്യം എന്നിൽ
നിറഞ്ഞ് തുളുമ്പി കൊണ്ടേ ഇരുന്നു..
കയ്പ്പിൻ്റെ കാഠിന്യമേറുമ്പോൾ
എന്നിൽ നിന്ന് ഞാനറിയാതെയെൻ
ആത്മാവ് പടിയിറങ്ങും..
അന്ന് എൻ്റെ ഹൃദയത്തിൽ
ഓരോ അറയിലും നിർവികാരത
നിറയും..
അന്ന്.,
ഞാൻ ഞാനല്ലാതെയാകും
എന്നിൽ ശ്യൂന്യത നിറയും....
അന്ന് ഞാൻ എൻ്റെ ഹൃദയ വാതിലുകൾ
കൊട്ടിയടക്കും..
പിന്നീടൊരിക്കലും ആർക്കു മുന്നിലും
തുറക്കാത്തവണ്ണം:

greeshma ganesh ❤😊😊😊