...

2 views

വേനൽ ഖനികൾ
വേളകൾ വിടവുകൾ തീർത്ത ശൂന്യതകൾ
വാനോളം ഏന്തിയ പ്രയാണങ്ങൾ
ലക്ഷ്യ സ്രോതസ്സുകൾ ഇല്ലയെന്നോണം
സഹസ്രാബ്ദങ്ങൾ തേടിയ സായാഹ്‌നങ്ങളുടെ അഴകിന്ന് മികവേകിയ
മൗനം തൻ ഉൾത്തരംഗങ്ങളിൽ പ്രഹരങ്ങൾ ഏറ്റുവാങ്ങിയ ഉദയങ്ങൾ ശിലയെന്നോണം
വാഴ്ന്ന യുഗങ്ങൾ ഒഴുകിപ്പോയെങ്കിലും
ദിനരാത്രങ്ങൾക്ക് സ്പന്ദനം നൽകിയ സൃഷ്ടിയിലെ ജന്മബന്ധനത്തിന്ന് ഇനിയും
മാറ്റുരയ്ക്കാൻ ഭ്രമണങ്ങൾ ഏറെ വേണ്ടയെന്നപോൽ ഗോളങ്ങൾ തൻ
ഉറവകൾക്ക് ഗർത്തങ്ങൾ തീർത്തപ്പോൾ പാതി ജീവനാൽ പാതകൾ
അകന്നെങ്കിലും ഇനിയും
തന്നില്ലെ ധരണിയിലേക്ക് വർഷിക്കാൻ
വിസ്മയ വർണാലംകൃതമായ
മഴവില്ലുകൾക്ക് കാണികിരണങ്ങൾ പുൽകാൻ വന്നു ഇണങ്ങിയ
സൗഹൃദങ്ങളുടെ രാജ്യ പ്രൗഢികൾക്കുമേൽ വണങ്ങിടാം ശിരസ്സുകൾ ഏന്തിയ പൂർണചന്ദ്ര ശോഭയുടെ
അധരങ്ങൾ വിടർത്തിയ ധരിത്രിയെ.ഇനിയും പൊഴിയാതിരിക്കട്ടെ , ആ മിഴിപ്പീലികളിലെ
മേഘ കണികകൾ.





© All Rights Reserved