...

9 views

പെണ്ണ്


ഏകയായിരുന്നു.
മനസ്സിൻ അകത്തളങ്ങളിൽ
പെയ്യാൻ മറന്നുപോയ
നൊമ്പരങ്ങൾ തണുത്തുറഞ്ഞ
"പെണ്ണ്".

പെണ്ണായിരുന്നു.
അതുകൊണ്ടാകാം തനിച്ചായതും
തുണയ്ക്കായി കൊതിച്ചതും.

അവള്
പറന്നുയരാൻ കൊതിച്ചത്
അതിരുകളില്ലാത്ത ആകാശങ്ങളിലേയ്ക്കായിരുന്നു...

പക്ഷേ,
വിധിയുടെ വീഥിയിൽ
ചിറകടിക്കും മുന്നേ
തളർന്നു വീണു...

അവഗണന മാത്രം
ജാതി പെണ്ണല്ലേ.....
നിറം കറുപ്പല്ലേ.....

അവൾക്ക് വിലങ്ങിടുന്നത് ആര്?

കാരണം?

അവള് പെണ്ണായതുകൊണ്ടോ?

നിറം കറുപ്പായതു കൊണ്ടോ?


© All Rights Reserved