...

23 views

പ്രണയം
ഇരുളിലെ അലങ്കാരമാം
നക്ഷത്രം താഴെ വീഴുമെന്നിരുന്നാലും
മൊഴിയും ഞാൻ നിന്നോട്
എൻ പ്രണയം

മനസ്സിൽ നൂറു
വാക്കുകൾ
ഉണ്ട് മൊഴിയാൻ
എന്നാലുംമുറിവാക്കായ് വീഴുന്നു നിൻ തിരുമുമ്പിൽ

ദേവി ഞാൻ
നിൻ കരങ്ങളിൽ
പിടിച്ചുയർത്താം എന്റെ
കതിർ മണ്ഡപത്തിലേക്കായ്
എന്നും ഇനിയെന്നും

നെഞ്ചിൽ നഖം
കൊണ്ട് മുറിഞ്ഞൊരാ
വേദനാ സമമാണ്
ദേവികേ നി
നൽകാത്ത പ്രണയം