...

7 views

നിഴലായി നീ........
എന്നിലേക്ക് നീ അടുത്തിരുന്നു .......
അകലും തോറും നിൻ്റെ കാന്തിക വലയമകുന്ന സ്നേഹം
എൻ കൈകളിൽ ഒരു ചങ്ങലയായി നിലകൊണ്ടു ......
തൽക്ഷണം തട്ടിയെറിഞ്ഞ് ഓടി മറയാൻ ഞാൻ ശ്രമിച്ചെങ്കിലും
നിൻ കാലൊച്ചകൾ എൻ നിഴലിനെ അനുഗമിച്ചു....
എന്നിലെ സ്നേഹത്തിൻ്റെ കണിക അസ്തമിച്ചു നാളുകൾ നിങ്ങിയിരിക്കുന്നൂ.....
നിൻ്റെ ചിന്തകൾ ചിതലരിച്ചിരിക്കുന്നൂ ....
നീയാകുന്ന സ്നേഹം എന്നെ വേട്ടയാടുന്നു എങ്കിലും , നിൻ കരങ്ങളിൽ അമരാൻ ഞാൻ പകച്ചു....
സ്വയം നിന്നെ ശപിച്ചു നടന്നകലാൻ ശ്രമിച്ചിട്ടും നീ എന്നെ പിന്തുടർന്നു....
എൻ ആത്മാവിലായ് ലയിചൂ ചേർന്നു....
© All Rights Reserved
Priya prakash