എന്തിനു നീ തളരുന്നീ നിമിഷം
എന്തിനു നീ തളരുന്നീ നിമിഷം
എന്തിനു നീ ഇടറുന്നീ നിമിഷം
കഠിനമാം ചെയ്തിയത്രയുണ്ടോ..
കഷ്ടതയാകും ദിനരാത്രമോ..
ജീവിത യാത്രകളിൽ നീളെ
ത്യാഗമായ് മാറുന്നുവോ
എന്തിനു നീ തളരുന്നീ നിമിഷം
എന്തിനു നീ ഇടറുന്നീ നിമിഷം
കാലം മാറുന്നു കോലം മാറ്റുന്നു
ഒഴുക്കിനാൽ നീങ്ങിടുന്നു ഏറെയും
അതിൽ ചിലർ തളർന്നിടുന്നു വീണ്ടും
പിന്നെ തീർക്കുന്നു ജീവസ്പന്ദനവും
ഒരു മുഴം കയറിൽ നിമിഷം കൊണ്ട്
അനുഗരണത്തിൽ വീഴ്ചയായ്
പായ്ച്ചിലിൽ വീഴ്ചയായ്
പായ്ച്ചിലിൽ വീഴ്ചയായ്
എന്നാൽ മണ്ണിലെ അധ്വാനത്തിന്
പൊരുതുന്ന മെയ്യിന് തിരസ്കരണം
പോകുന്നു നോക്കി...
എന്തിനു നീ ഇടറുന്നീ നിമിഷം
കഠിനമാം ചെയ്തിയത്രയുണ്ടോ..
കഷ്ടതയാകും ദിനരാത്രമോ..
ജീവിത യാത്രകളിൽ നീളെ
ത്യാഗമായ് മാറുന്നുവോ
എന്തിനു നീ തളരുന്നീ നിമിഷം
എന്തിനു നീ ഇടറുന്നീ നിമിഷം
കാലം മാറുന്നു കോലം മാറ്റുന്നു
ഒഴുക്കിനാൽ നീങ്ങിടുന്നു ഏറെയും
അതിൽ ചിലർ തളർന്നിടുന്നു വീണ്ടും
പിന്നെ തീർക്കുന്നു ജീവസ്പന്ദനവും
ഒരു മുഴം കയറിൽ നിമിഷം കൊണ്ട്
അനുഗരണത്തിൽ വീഴ്ചയായ്
പായ്ച്ചിലിൽ വീഴ്ചയായ്
പായ്ച്ചിലിൽ വീഴ്ചയായ്
എന്നാൽ മണ്ണിലെ അധ്വാനത്തിന്
പൊരുതുന്ന മെയ്യിന് തിരസ്കരണം
പോകുന്നു നോക്കി...