...

6 views

സാക്ഷി
നന്മകൾ മായുന്നു ദൈവം സാക്ഷിയായി
തിന്മകൾ ജയിക്കുന്നു വിചിത്രം തന്നെ
സ്നേഹം ആകേണ്ടയിടമെങ്ങും വിഷം
നന്മകൾക്കെതിരെ ആരവം പ്രതിധ്വനിക്കുന്നു
ലോകമൊരു നിമിഷം നിശ്ചലമായി
മാറ്റങ്ങൾ അത്ഭുതം ആയേക്കാം
കണ്ണുകൾ തെളിയിച്ചു സത്യം,
ആവിശ്ശ്വസനീയ സത്യം
സ്നേഹമെന്നു വിചാരിച്ചു എന്നാൽ
ക്രൂരമെന്നറിഞ്ഞ നിമിഷം
പാഴ്കൊട്ടാരം പോൽ തകർന്നടിഞ്ഞെൻ സ്വപ്‌നങ്ങൾ
ഇന്ന് ക്രൂരതയുടെ മുഖം ഞാൻ തിരിച്ചറിയുന്നു
ഞാൻ എന്ന സത്യത്തെയും, നീ എന്ന അസത്യത്തെയും
മറക്കാനാവാതെ.

© SL