...

1 views

പള്ളിക്കൂടത്തിലേക്ക്
ബാല്യത്തിന്നോര്‍മ്മകള്‍ നിറയുന്നു പണ്ടു ഞാന്‍ വിദ്യാലയത്തിന്‍ പടിചവിട്ടിയനാള്‍കളില്‍
ഉണ്ടൊരു തോള്‍ സഞ്ചി,അതിനുള്ളില്‍ഭദ്രമായ് സ്ലേറ്റും പെന്‍സിലും മഷിപ്പച്ചയും
മിന്നുകുപ്പായവും പുള്ളി ഷര്‍ട്ടുംഅല്പം ഗമക്കായി വലിയൊരു വള്ളിനിക്കറും
കാണുവാനേറെ ചന്തം തോന്നിടുമാറ് ഏവര്‍ക്കുംമുന്നില്‍ അല്പം ഗമയില്‍ നടത്തവും
ഓര്‍മ്മയിലിന്നും തങ്ങി നില്ക്കുന്നാ ദൃശ്യങ്ങള്‍
അമ്മതന്‍ കൈപിടിച്ചു നടന്നതാം നാള്‍കളില്‍
ചിലരുണ്ട് വന്നെത്തിതൊട്ടുനോക്കുന്നതും
അവരോടു കുശലം ചൊല്ലി കളിപ്പതും
ഒക്കെയും ഒക്കെയും ഓര്‍ക്കുന്നതുണ്ടുഞാന്‍ വീമ്പുപറഞ്ഞതും വിരുതുകാണിച്ചതും
സാറ്റുകളിച്ചതും തമ്മില്‍ കലഹിച്ചതും
പള്ളിക്കുടത്തിനോര്‍മ്മകള്‍ ഏകുന്നു എന്തെന്തു ബാല്യകാലദിനങ്ങള്‍ സന്തോഷങ്ങള്‍

നന്ദകുമാര്‍ ചൂരക്കാട്

#WritcoPoemPrompt49 @AtulPurohit
The days of slate and chalk,
Are not easy to erase,
They hold memories,
Of my childhood,