...

2 views

ജീവന്‍മശായ്
*ജീവന്‍മശായ്*

(ആയുര്‍വേദ ആചാര്യന്‍ ഡോ. പി.കെ. വാര്യര്‍ക്ക്)

ഒരു കുറിപ്പുകൊണ്ടൊരു നോവിന്നു സാന്ത്വനം
ഒരു വാക്കുകൊണ്ടു ആര്യവൈദ്യത്തിന്‍ സാരഥ്യം
മറഞ്ഞു വൈദ്യസുകൃതമെന്നാകിലും
മായുകില്ലയാ വൈദ്യകുലവൈഭവം
ആയുര്‍വ്വേദത്തിന്‍ ആചാര്യനല്ലോ നീ
ആയുരാരോഗ്യം നേടി ഒരു നൂറാണ്ട്
നാട്ടുനന്മയുടെ ഒറ്റക്കല്‍ മണ്ഡപമായ്
വൈദ്യകുലപതിയായ് ഖ്യാതിയും നേടി
ധര്‍മ്മനിഷ്ഠ സ് നേഹം യുക്തിബോധം
ഒക്കെയും ചേര്‍ന്ന പ്രതിഭയല്ലോ നീ
പാദമുദ്രകള്‍ *ചവിട്ടികരേറിയും
സ്മൃതി പര്‍വ്വ*ങ്ങള്‍ കൈമുതലാക്കിയും
നിത്യനിതാന്ത ജാഗ്രതപുലര്‍ത്തിയും
ഭിഷഗ്വരനാമം അന്വര്‍ത്ഥമാക്കി
അറിവും മികവും സമം ചേര്‍ത്തൊരൗഷധം
തലമുറകള്‍ ക്ക് ജീവാമൃതമായേകി
ആയുര്‍വേദത്തെ മഹത്വവല്ക്കരിച്ചപ്പോള്‍
ആധുനിക വൈദ്യത്തെ നെഞ്ചോടുചേര്‍ത്തു
ലോകമൊക്കെയും അതിന്‍ കീര്‍ത്തി പരത്തി
സ്പെയിന്‍ മൗറേഷ്യ ശ്രീലങ്ക അങ്ങനെ..
പരിവര്‍ത്തനം നവോത്ഥാന ദേശീയ പ്രസ്ഥാനത്തിലും
എന്തെന്തു സാംസ്ക്കാരിക ഉന്മേഷധാരകള്‍
അടിയന്തിരഘട്ടത്തില്‍ പതറാതെനീണ്ട ശസ്ത്രക്രിയയും നടത്തിയവനല്ലോ നീ
ഇല്ലമരിക്കില്ല നീ മഹാത്മാവേ
മലയാളത്തിന്‍െറ ജീവന്‍ മശായ്* അല്ലോ നീ

*നന്ദകുമാര്‍ ചൂരക്കാട്*

ജീവന്‍ മശായ് - താരാശങ്കര്‍ ബന്ദോപാധ്യായയുടെ
ആരോഗ്യ നികേതനം എന്ന നോവലിലെ കഥാപാത്രം
പാദമുദ്ര-,ലേഖന സമാഹാരം
സ്മൃതി പര്‍വ്വം-പി.കെ.വാര്യരുടെ ആത്മകഥ
© Nandakumar choorakaad