...

4 views

നിന്റെ കൂടെ..... 💕💕💕 (അധ്യായം 33)
അവൻ നന്നായി വിയർത്തിരുന്നു, തൊട്ടടുത്ത ടേബിളിൽ വെച്ച ജഗ്ഗിൽ നിന്നും അവൻ വെള്ളം എടുത്ത് കുടിച്ചു, ജോണിന് ഉറക്കം നഷ്ടപ്പെട്ടിരുന്നു, അവന് അവിടെ നിന്നും എഴുന്നേൽക്കണമെന്ന് തോന്നി, "എങ്ങനെ എഴുന്നേൽക്കാനാണ്....., ഈ കാല്...., ഇനി എന്തായാലും ഉറങ്ങാൻ പറ്റില്ല.....
നേരം ഉച്ചയായി, "ഹലോ സാറാമ്മ ചേടത്തീ..., സുഖല്ലേ.... ", "ഓ ഇതാര് പീറ്ററോ....., നീ കഴിഞ്ഞ ആഴ്ച നാട്ടിൽ പോയെന്ന് പറഞ്ഞു ഇച്ചായൻ, നിന്നെ കാണാൻ ഇച്ചായൻ വന്നിരുന്നു അവിടെ... ", "ആ എന്നോട് എമിലി പറഞ്ഞു...., അത് കൊണ്ട് തന്നെയാണ് ഞാൻ വന്നത്, പിന്നെ ജോണിന് ആക്‌സിഡന്റ് ആയെന്ന് കേട്ടു... ", "മ്മ്..., കാലിന് നല്ല പരിക്ക് ഉണ്ട്..., അവൻ മുകളിലെ റൂമിൽ ഉണ്ട്, നീ അങ്ങോട്ട് ചെല്ല്, ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം... ", "ചേടത്തി.., ഇച്ചായൻ ഇവിടെ ഇല്ലേ ", "പുറത്ത് പോയിട്ടുണ്ട്..., ഇപ്പൊ വരും... ", "എനിക്ക് കുടിക്കാൻ തണുത്ത എന്തെങ്കിലും എടുത്തോ... ", "ശെരി,.... ".
പീറ്റർ ധൃതിയിൽ ജോണിന്റെ മുറിയിലേക്ക് ചെന്നു, അയാളെ കണ്ടപ്പോൾ ജോൺ, "ഹലോ മിസ്റ്റർ പീറ്റർ.... ", "നീ എന്താടാ ഇപ്പൊ അങ്ങോട്ടൊന്നും വരാത്തെ....., അല്ലെങ്കിൽ എല്ലാം ഞായറാഴ്ചയും നീ അപ്പൂനെ കാണാൻ വരുന്നതല്ലേ...., ", "ഈ അവസ്ഥയിലാണോ ഞാൻ വരേണ്ടത്...., അത് ഇപ്പൊ അല്ലെ..... ", "വരാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടൊന്നും അല്ല, തിരക്ക്..... ", "പിന്നെ നിന്റെ ഒരു തിരക്ക്....., ഇന്ത്യൻ പ്രസിഡന്റിന് പോലും ഉണ്ടാവില്ല നിന്റെ അത്ര തെരക്ക്...., നിന്നെ എപ്പോഴും അപ്പു ചോദിക്കും..., പിന്നെ എമിലിയും.... ", "മ്മ്......., എന്റെ കാലൊന്ന് ശെരിയാവട്ടെ....., എന്നിട്ട് വരാം...., പിന്നെ നിങ്ങടെ കൃഷിയും ഫാമും ഒക്കെ എങ്ങനെ പോകുന്നു....? ", "കഴിഞ്ഞ മാസം ഞങ്ങൾ അഞ്ചാറ് പശുക്കളെ വിറ്റു..., പിന്നെ കൃഷി പണ്ടത്തെപ്പോലെ ഒന്നും ഇല്ല.... ", "അയ്യോ അതെന്ത് പറ്റി..? ", "എനിക്ക് എന്റെ ജോബ് ചെയ്യണ്ടേ...., പിന്നെ ഉള്ള പണിക്കാരെയൊക്കെ ഞങ്ങൾ പറഞ്ഞു വിട്ടു, ഭയങ്കര കൂലി ചോദിക്കലാണ്.... ", "അല്ലെങ്കിലും കയ്യിലെ കാശ് മുടക്കാൻ പണ്ടേ ഡോക്ടർക്ക് സങ്കടം അല്ലെ...., വറ്റിത്തരം.... ", "അതൊന്നും മാറാൻ പോന്നില്ല മോനെ..., പിന്നെ എങ്ങനെ നിന്റെ ആർ.ജെ ലൈഫ് ഒക്കെ..... ", "നല്ല രീതിയിൽ പോയതായിരുന്നു, അപ്പോഴാ ഈ ആക്‌സിഡന്റ്......, ഇനി അങ്ങോട്ടേക്ക് പോകേണ്ടി വരില്ല എന്ന് തോന്നുന്നു, ഇപ്പൊ തന്നെ കൊറേ ലീവ് ആയി..... ", "നീ നിന്റെ ശരീരം ആദ്യം നോക്ക്, പിന്നെ ഇപ്പോഴത്തെ ഈ ജോബ് പോയാലും കുഴപ്പം ഇല്ല....., എംബിഎ പഠിച്ച നീ എന്തിനാ ഈ ജോബ് ചെയ്യുന്നേ.... ", "ഇതിൽ ഞാൻ സാറ്റിസ്‌ഫൈഡ് ആണ്....... ".

© ANJU