...

5 views

ജീവിതം
കവിതകൾ പൂക്കുന്ന
മാസങ്ങളിൽ ആണ് ഞാനേറ്റവും
ക്ഷീണിച്ചിരിക്കുക !
മനസ് എല്ലോടു ചേർന്നു പോയിരിക്കും,
പറയാൻ മാറ്റി വച്ച
ഓരോ കഥകളും വീട്ടു മുറ്റത്തെ
നനഞ്ഞ മണ്ണ് മാന്തി തല കുനിച്ചിരിക്കും,
ഇടയ്ക്ക് അവ
ഉറക്കെ നിലവിളിക്കും,
ചുമരും കാതും തുളഞ്ഞു
എന്റെ ആത്മാവിന്റെ ഗർഭഗൃഹങ്ങളിൽ ...