...

3 views

വള്ളി
അദ്ധ്യായം രണ്ട്

അതിൻറെ തൊട്ടടുത്ത് ആ മരത്തിൻറെ തന്നെ ചെറിയൊരു മരച്ചെടിയുണ്ടായിരുന്നു. അതിലും ഒരു വള്ളി ചെടി പടർന്നു കയറിയിട്ടുണ്ട്. അയാൾ പെട്ടെന്ന് വള്ളി പടർന്ന് കയറിയ മരത്തിന്റെ താഴെ പോയിരുന്നു.കണ്ണുകൾ മെല്ലെ അടച്ച് ആ വള്ളിച്ചെടിയോട് സംസാരിക്കാൻ തുടങ്ങി.ഭ്രാന്തൻ!

"നീ എന്തിനാണ് മരത്തിൽ ഇങ്ങനെ പടർന്നു കയറുന്നത്.നിനക്ക് ഈ മരത്തിനു മുകളിൽ എത്താൻ കഴിയില്ലല്ലോ" അയാൾ ചോദിച്ചു.മെല്ലെ കാറ്റത്ത് മരത്തിലെ വള്ളിച്ചെടികൾ ഇളകിക്കൊണ്ടു പറഞ്ഞു "നല്ല തണുപ്പ്ല്ലേ!അതുകൊണ്ടാണ് ഞാൻ ഈ ശരീരത്തിൽ പടർന്നു കയറുന്നത്". "നിൻറെ തണുപ്പ് കറ്റാൻ ഈ ശരീരത്തിന് മാത്രമേ കഴിയുകയുളോ?" അയാൾ ചോദിച്ചു കാറ്റത്ത് വള്ളിച്ചെടിയിലെ ഒരു ഇല അയാളുടെ കയ്യിൽ വീണു. എൻറെ ശരീരത്തിനു വേണ്ടിയല്ല, എന്നാൽ ഞാൻ എൻറെ സ്നേഹത്തിനു വേണ്ടിയാണ് ഈ മരത്തിൽ തന്നെ കയറുന്നത്.അത് മരത്തിന് മനസ്സിലാക്കുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. ഇല പറഞ്ഞു തീരും മുൻപ് അയാൾ മരത്തിൽ പടർന്നു കയറിയ വള്ളിയിൽ തല വെച്ച് ചാരിയിരുന്നു. അയാളുടെ കയ്യിലിരുന്ന ഇല കാറ്റത്ത് മരത്തിന്റെ ചുവട്ടിൽ ചെന്നു വീണും .


ഓരോ മരവും അത് ചെടിയായിരിക്കുമ്പോൾ മുതൽ അതിൻറെ ശരീരത്തിൽ പടർന്നു കയറാൻ ഓരോ വള്ളിച്ചെടിയുമുണ്ടായിരിക്കും.മരം ചെടിയായിരിക്കുമ്പോൾ അതിൻറെ ചില്ലകൾക്കും ഇലകൾക്കും കൂട്ടായി മറ്റു ചെടികൾ ആരും ഉണ്ടാവില്ല.ശരീരത്തിൽ പടർന്നു കയറിയ തൻറെ ചില്ലകളുടെ ഇലകൾക്ക് കൂട്ടായി തണുത്ത കാറ്റത്തും ശരീരത്തിൽ കെട്ടിപ്പിടിച്ചു,വേനലിന്റെ ചൂടിൽ എൻറെ ശരീരത്തിൽ തന്നെ കിടന്നു ഇല്ലാതായും. പിന്നെ ഒരു മഴ പെയ്യുമ്പോൾ വീണ്ടും എന്നിലേക്ക് കയറുന്ന എൻറെ സ്വന്തം വള്ളിച്ചെടി എന്ന് തൊട്ടടുത്തുള്ള മരത്തിൻറെ ചെടി പറഞ്ഞുo.

എന്നാൽ മരമായാൽ എൻറെ ചില്ലകൾ വലുതാവുകയും എന്റെ ഇലകൾക്ക് വേറെ മരത്തിൻറെ ചില്ലകൾക്കിടയിൽ കഴിയേണ്ടി വരും. ഈ വള്ളിച്ചെടിക്ക് ചില്ലകളിലേക്ക് എത്താൻ കഴിയാത്തത് എന്റെ കുഴപ്പമാണോ? എനിക്കറിയില്ല, എന്നു പറഞ്ഞ മരത്തിൽ തന്നെ കുറച്ചുനേരം അയാൾ അങ്ങനെ തന്നെ ഇരുന്നു.
© r_bb