...

71 views

ജീവിതം
ജീവിതം ഒഴുകിക്കൊണ്ടിരിക്കുന്ന നദി സമുദ്രത്തിൽ എത്തിച്ചേരുന്ന നിമിഷം വരെയുള്ള യാത്രയായി ഉപമിക്കട്ടെ ഞാൻ.....

നദി ഒരിക്കലും തളംകെട്ടി നിൽക്കുന്നില്ല അവൾ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത്.
മുള്ളിലൂടെയും വെയിലത്തും
കുണ്ടും കുഴിയിലൂടെയും അവൾ അവളുടെ ലക്ഷ്യസ്ഥാനത്ത് തന്നെ എത്തിച്ചേരും.
സമുദ്രം.. എന്ന വലിയ ലക്ഷ്യത്തിലേക്ക്
എത്ര വേദനയിലും എത്ര വലിയ കാറ്റടിച്ചാലും
എന്തും മുന്നിൽ തടസ്സമായാലും
അവയെയേല്ലാം ശക്തിയോടെ പ്രതികരിച്ച് ഒഴുകികൊണ്ടേയിരിക്കും

സമുദ്രമെന്ന ആ വലിയ ലക്ഷ്യത്തിലേക്ക്

© suryasukumaran