...

28 views

കിനാവ്

------=-------------=-------=-=--
കോടതിവരാന്തയിൽ എന്നെ കത്ത് നിൽക്കുന്ന ഉപ്പ... "പതിവില്ലാത്തതാണ്"...കണ്ടപാടെ അല്പം ധൃതിയിൽ നടന്നു.. വിശപ്പുകൊണ്ടാവാംകയ്യിലെ ചോറ്റു പത്രം പെട്ടന്നു വാങ്ങി അകത്തേക്ക് പോയി,
പാവം ഉപ്പ... എന്നുംരാവിലെ മുതൽ ഫയലുകൾക്കിടയിലാണ്... ഞങ്ങളുടെ പഠിപ്പും.. വീട്ടിലെചിലവുകളും എല്ലാംകൂടി താങ്ങാനാവാതെ..... ആ ഓപ്പറേഷൻ കഴിഞ്ഞതിൽ പിന്നെ ശരീരത്തിനും നല്ലസുഗം ഇല്ലാത്തതു പോലെയാണ്... !പെട്ടന്ന് മടങ്ങിവന്ന ഉപ്പ പാത്ര സഞ്ചി കയ്യിൽ തന്ന്... നീപോകുമ്പോൾ റേഷനും മീനും വാങ്ങാൻ മറക്കരുത് ... ഞാൻ വരാൻ അല്പം വൈകും... !കുറച്ചു ഫയലുകൾ കൂടി നോക്കി തീർക്കാനുണ്ട് ..,
മടങ്ങുന്നതിനിടയിൽ...
റോഡിലൂടെ വാഹനങ്ങളെ ശ്രദ്ധിച്ചു് നടക്കണേ...
എന്നുപറഞ്ഞ ഉപ്പ... !ഞാൻ വീട്ടിലെത്തി യിട്ടും ഉപ്പയെ കാണുന്നില്ല... ഉമ്മചോദിച്ചപ്പോഴും... വരാനല്പം വൈകുമെന്നുപറഞ്ഞു ""!മണിക്കൂറുകൾക്കുള്ളിൽ ആരോ സൈക്കിളിൽ വന്നു പറഞ്ഞു... ഉപ്പ കോടതികഴിഞ്ഞ് വരുമ്പോൾ വഴിയിൽ ഒന്നു തലകറങ്ങി വീണു...കണ്ടു നിന്നവർ ആരൊക്കയോ ചേർന്നു ജില്ലാശുപത്രി യിലേക്ക്‌ കൊണ്ടുപോയിട്ടുണ്ട്.... !കേട്ടതോടെ ഉമ്മസങ്കടം സഹിക്കാനാവാതെ... തേങ്ങിത്തുടങ്ങി..,
ഡ്രസ്സ് മാറ്റുന്നതിനിടയിലും ഉമ്മ കരയുന്നുണ്ടായിരുന്നു... "നിമിഷങ്ങൾക്ക് മണിക്കൂറുകളുടെ ദൈർഗ്യം... "എന്റെ കൈ പിടിച്ച് ഉമ്മ ആശുപത്രിക്കുള്ളിലേക്കു കയറുമ്പോൾ.. കണ്ണുകൾ പരതുകയായിരുന്നു, ഉപ്പയെവിടെ..? കാണുന്നില്ലല്ലോ.. എന്റെ ഉപ്പക്കെന്തുപറ്റി...? അറിയാനുള്ള തിടുക്കം... പരിചിത മുഖങ്ങളിലാരോ.. തീവ്ര പരിചരണ വിഭാഗത്തിലാണെന്നു പറഞ്ഞപ്പോൾ... മനസ്സിനെ നിയന്ദ്രികനായില്ല... !എത്ര വൈകി വന്നാലും... മോനുറങ്ങിയോ... അവൻ വല്ലതും കഴിച്ചോ... അവന്റെ പനി സുഖമുണ്ടോ... എന്നിങ്ങനെ സ്നേഹത്തിൽ പൊതിഞ്ഞ ഉപ്പയുടെ വാക്കുകൾ... ഉപ്പയെ കാണാൻ മനസ്സ് വെമ്പൽ കൊള്ളുകയാണ്...
ഐ. സി. യു. വിൽ നിന്നും സിസ്റ്റർ വന്നു ഉമ്മയെ വിളിച്ചപ്പോൾ കൂടെ പോകാൻ നിലവിളി കൂട്ടിയെങ്കിലും... ആദ്യം പറ്റില്ലെന്നുപറഞ്ഞ നേഴ്സ് എന്നെയും കടത്തിവിട്ടു... !
ഉപ്പാക്ക് സംസാരിക്കാൻ കഴിയില്ല... മുഖമാകെ മാസ്കും വയറുകളും... അവശതയോടെ യുള്ള ഉപ്പയുടെ നോട്ടം... പതുക്കെ എന്നെ തലയാട്ടി വിളിച്ചു... തണുത്തുകിടക്കുന്ന ഉപ്പയുടെ കൈ എന്റെ വലതു ക യ്യോട് ചേർത്ത്... ഉപ്പക്ക്‌ എന്നോടെന്തോ പറയാനുള്ളതുപോലെ... ഉമ്മകരയുന്നുണ്ടായിരുന്നു... ഉപ്പയിൽ ഘടിപ്പിച്ച ഉപകരണത്തിന്റെ ശബ്ദം കൂടികൂടിവരുന്നുണ്ട്... അതെന്താണെന്നറിയാതെ ഞാനും... കണ്ണു മേലോട്ടു പോകുന്നത് കണ്ട് ഉമ്മഉച്ചത്തിൽ കരഞ്ഞതോടെ.. സിസ്റ്റർ
ഓടിവന്നു... എന്റെ കൈ മുറുകെ പിടിച്ച ഉപ്പയുടെ കൈ പതുക്കെപതുക്കെ അഴിയാൻ തുടങ്ങി... അത് കണ്ട് ഉമ്മയെന്നെ കെട്ടിപിടിച്ചു കരഞ്ഞു... അണപൊട്ടി ഒഴുകുന്ന കണ്ണുനീർ.. !
ഉപ്പ പോയി എന്ന് ഉറപ്പുവരുത്തി ഡോ ക്ടർ മാരും കൈ ഒഴിഞ്ഞു... ഉപ്പയെന്ന സ്നേഹത്തിന്റെ തെളിനീരരുവി നിലച്ചുപോയിരിക്കുന്നു, ആസ്നേഹത്തിനു മുന്നിൽ പലപ്പോഴും തളർന്നു പോയിട്ടുണ്ട്.. !
ഉപ്പയെന്ന ആ മഹാസാഗരം ഇനിയില്ല... നിലച്ചുപോയ്... നിലച്ചുപോയ്... !
മോനെ.. നീ എഴുനേ ൽക്കുന്നില്ലേ ..? സുബഹി നിസ്കരിക്കണ്ടേ..?
ഇങ്ങിനെ ഉറങ്ങിയാലോ..
ഉമ്മയുടെ വിളികേട്ടാണ് സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നത്...... അൽഹംദുലില്ലാഹ്.... !