...

8 views

രാജയോഗം...
പൂരപ്പറമ്പിൽ വെച്ച് കൈ നോക്കി ഭാവി പറയാമെന്ന കാക്കാത്തിയുടെ നിർബന്ധത്തിന് വഴങ്ങി കൈ നീട്ടി കൊടുത്തു. കാക്കാത്തി പറഞ്ഞു വരാൻപോകുന്നത് രാജയോഗമാണെന്ന്.
ശേഷം കാക്കാത്തിക്ക് കൊടുക്കാൻ സുഹൃത്തിന്റെ പോക്കറ്റിൽ കയ്യിട്ട് അവന്റെ സമ്മതമില്ലാതെ ഒരു പത്തു രൂപ നോട്ട് എടുത്ത് കാക്കാത്തിക്ക് കൊടുക്കുമ്പോൾ അവൻ പറഞ്ഞു എടാ നേർച്ചയിടാൻ അമ്മ തന്നുവിട്ടതാണ്. അവനോട് പറഞ്ഞു നീ കേട്ടില്ലേ കാക്കാത്തി പറഞ്ഞത് വരാൻപോകുന്നത് രാജയോഗമാണെന്ന് അന്ന് ഇതിന്റെ പലിശ സഹിതം തരാമെന്ന്.. 😄
ഇനിയൊരു രഹസ്യം പറയാം ആരോടും പറയരുത് ആ പൂരപ്പറമ്പിൽ എനിക്ക് മാത്രമല്ല കാക്കാത്തി കൈ നോക്കിയവർക്കെല്ലാം ഭാവിയിൽ "രാജയോഗം" ആണത്രെ.... 😜😜

ഷാഹിദ്