ഒരു പിടി ചോറ്
നട്ടുച്ചയ്ക്ക് ഞാന്‍ ബസ് സ്റ്റോപ്പിൽ ഇരിക്കാൻ തുടങ്ങിയിട്ട് കുറേ നേരമായി, ഫോണിലെ ചാർജ് തീർന്നതുകോണ്ട് അരമണിക്കൂര്‍ ഒരു മൂന്നു മണിക്കൂറായി തോന്നി. ഫോണ്‍ പോക്കറ്റിലിട്ട് കാലുകൊണ്ട് താളം പിടിച്ചിരിക്കുമ്പോഴാണ് എന്നെ തന്നെ നോക്കി നിൽക്കുന്ന അഞ്ചു വയസ്സുകാരിയെ കണ്ടത്. എന്റെ അസ്വസ്ഥത കണ്ടിട്ടാവണം അവൾ കുറച്ചു സംശയത്തോടയാണ് നോക്കുന്നത്. ഇരിക്കുന്ന അച്ഛന്റെ ബാഗില്‍ പിടിച്ചു കൊണ്ടു എന്നെ തന്നെ നോക്കി നിൽക്കുകയാണ്, ഞാൻ നോക്കുമ്പോള്‍ ബാഗില്‍ മുഖം മറച്ചു പിന്നെ ഞാന്‍...