...

11 views

കമിതാക്കൾ
ഈ കഥയിലെ നായികാനായകന്മാരുടെ പേരുകൾ ഞാൻ അവസാനം പറയാം.
എന്നും പരസ്പരം കാണാവുന്ന ദൂരത്തിൽ ആണവർ താമസിക്കുന്നത്... ഒരു ദുഃഖം വന്നാലും സന്തോഷം വന്നാലും കണ്ണുനീരിന്റെ നനവോടെയോ അല്ലാതെയോ അവർ പരസ്പരം കണ്ടുമുട്ടും.. ചുംബനങ്ങൾ കൈമാറും.. ഒരു തരത്തിൽ പറഞ്ഞാൽ ഏറ്റവും കൂടുതൽ ചുംബിക്കുന്ന കമിതാക്കൾ എന്നാ റെക്കോർഡ് ഇവർക്ക് തന്നെ കിട്ടും.. ഈ ജീവിതത്തിൽ ഇത്ര അധികം ചുംബിച്ചിട്ടും ഇത് വരെ അവർക്കു മടുപ്പു തോന്നിയിട്ടില്ല..പിന്നെ ഇവരുടെ കഥയിൽ വില്ലന്മാരില്ല കേട്ടോ.. ഒരു റെക്കോർഡ് കൂടി ഇവർക്ക് കൊടുക്കും ഞാൻ ആലിംഗനങ്ങൾ ഇവരുടെ ഒരു ബലഹീനതയാ.. അത് മണിക്കൂറുകളോളം കെട്ടിപിടിച്ചാലും അവർക്കു കൊതിതീരില്ല.. എന്നാലും അവർക്കു തോന്നുന്ന ഇടവേളകളിൽ അവർ അവരുടെ കഥകളും ചുംബനങ്ങളും ആലിംഗനങ്ങളും ഒക്കെ കൈമാറും. ഇതിനൊക്കെ കട്ട സപ്പോർട്ട് ചെയുന്നവർ കൂടെ തന്നെ ഉണ്ടെന്നേ.. അതല്ലേ കഥയിൽ വില്ലനില്ലാത്തതു.. എന്നിരുന്നാലും
വല്ലപ്പോഴും ഒരു വേർപാട് അതു ഉണ്ടാകുന്നതു ആരുടെയും തെറ്റുകൾ മൂലവുമല്ല.. എന്നാലും മരണം അത് എന്നായാലും
വരിക്കേണ്ടതല്ലേ..വീണ്ടും തന്റെ സഖിക്കായി പുനർജനിക്കും എന്നൊരു വാഗ്ദാനവും അവർ കൈമാറിയിട്ടുണ്ടാവും.. അസൂയ തോന്നുന്ന ജീവിതം അല്ലെ.. രാത്രിയിൽ ഒന്ന് പുണരാൻ ഒരുമ്മ കൊടുക്കാൻ കൊതിച്ചിട്ടും കിട്ടാത്ത എത്രയോ കാമുകി-കാമുകന്മാർ ഇവിടുണ്ട്...ഇവരാണ് ആ ഭാഗ്യം ലഭിച്ചവർ... എന്തൊക്കെ ആയാലും ഇത് വരെ ഒരു സൽപ്പേരിനു ഒരു കോട്ടവും അവർ വരുത്തിയിട്ടുമില്ല.. എല്ലാർക്കും അറിയാം ഇവരെ... അതേന്നെ എല്ലാർക്കും അറിയാം.. ഞാൻ ഇനിയും കൂടുതൽ ദീർഘിപ്പിക്കുന്നില്ല.. ഇവർ ആരാണെന്നു പറയാം... കണ്ണടച്ച് തുറക്കുമ്പോളേക്കും അടുത്തെത്തുന്ന ആരിലും അസൂയ ജനിപ്പിക്കുന്ന ആ കമിതാക്കൾ നമ്മുടെ താഴെയും മുകളിലും ഉള്ള കൺപീലികൾ ആണ്.. സ്നേഹിച്ചും സംരക്ഷിച്ചും അവർ ഇന്നും തങ്ങളുടെ പ്രണയം തുടരുന്നു...
© ahsa